രഞ്ജിയിലും രോഹിത് വഴിയെ കോഹ്‌ലി; ആർത്തുവിളിച്ച കാണികളെ നിരാശരാക്കി ക്ളീൻ ബൗൾഡ്

15 പന്തുകൾ നേരിട്ട താരം ആറ് റൺസ് മാത്രം നേടിയാണ് പുറത്തായത്

ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആരാധകരെ നിരാശരാക്കി ക്‌ളീൻ ബൗൾഡായി വിരാട് കോഹ്‌ലി മടങ്ങി. 15 പന്തുകൾ നേരിട്ട താരം ആറ് റൺസ് മാത്രം നേടിയാണ് പുറത്തായത്. ഒരു ഫോർ നേടി ആരാധകർക്ക് പ്രതീക്ഷ നൽകിയ സൂപ്പർ താരത്തെ റെയിൽവേസിന്റെ ഹിമാൻഷു സാങ്വാൻ ആണ് ക്ളീൻ ബൗൾഡാക്കിയത്. ഇതോടെ ഗ്യാലറിയിലുള്ള ആരാധകരും നിരാശയോടെ മടങ്ങി.

നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിക്കായി സൂപ്പർ താരം വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയിൽ ബാറ്റ് വീശിയത്. ഡൽഹിയുടെ യാഷ് ദൾ ഔട്ടായതോടെയാണ് കോഹ്‌ലി ബാറ്റിങ്ങിനെത്തിയത്. ഇന്നലെ ടോസ് നേടി ഡൽഹി ക്യാപ്റ്റൻ ആയൂഷ് ബദോനി ഫീൽഡിങ് എടുത്തതോടെ കോഹ്‌ലിയുടെ ബാറ്റിങ്ങിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇന്നലെ ആദ്യ ഇന്നിം​ഗ്സിൽ 231 റൺസിന് ഓൾ ഔട്ടാക്കിയതോടെ ഇന്ന് കോഹ്‌ലി ബാറ്റ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

Also Read:

Cricket
സ്റ്റാർഡം എന്നാൽ ഇതാണ്!; കിങിന്റെ രഞ്ജി ബാറ്റിങ് കാണാൻ ലൈവിൽ IND-ENG ടി 20 മാച്ചിനേക്കാൾ കാണികൾ

കോഹ്‌ലിയുടെ മത്സരം കാണാൻ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ആളുകൾ തടിച്ചുകൂടിയത് പിന്നാലെ ഒന്നര കോടിയോളം കാഴ്ചക്കാരൻ ഒരേ സമയം ജിയോ സിനിമയിലെ തത്സമയ സംപ്രേക്ഷണം കണ്ടു. നേരത്തെ രഞ്ജിട്രോഫി ബിസിസിഐ തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നില്ല. എന്നാൽ കിങ് എത്തിയതോടെ ഈ നയവും ബിസിസിഐ മാറ്റി. ഏകദേശം ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ ടി 20 മാച്ചിനേക്കാൾ തത്സമയ കാഴ്‌ചക്കാരാണ് കോഹ്‌ലിയുടെ കളി കാണാൻ ജിയോ സിനിമയിൽ എത്തിയത്.

Himanshu Sangwan Knocked Out Virat Ling Chokli , At The Score of 6 (Full Crowd Reaction + Celebration) 😭😭#ViratKohli𓃵 | #ViratKohli pic.twitter.com/PTrg5yzX4K

നേരത്തെ കളി നടക്കുന്ന അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ആരാധകരുടെ തിരക്ക് കാരണം പലർക്കും പരിക്ക് പറ്റിയിരുന്നു. വെളുപ്പിനെ മൂന്ന് മണി മുതല്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. നീണ്ട കിലോമീറ്ററുകളോളം ക്യൂവും രൂപാന്തരപ്പെട്ടിരുന്നു. കോഹ്‌ലിയെത്തിയതോടെ ഒരു അന്തരാഷ്ട്ര മത്സരത്തിൻെറ പ്രതീതിയാണ് ഡൽഹി- റെയിൽവേസ് മത്സരത്തിനുള്ളത് നിലവിൽ 231 റൺസ് പിന്തുടരുന്ന ഡൽഹി 103 ന് നാല് എന്ന നിലയിലാണ്.

Content Highlights: virat kolhi clean bowled in ranjitrophy in delhi vs railways match

To advertise here,contact us