റെയിൽവേസിനെതിരായ രഞ്ജി മത്സരം: വിരാട് കോഹ്‍ലിയുടെ പ്രതിഫലം എത്ര?

താരങ്ങളുടെ മത്സരപരിചയം കണക്കാക്കിയാണ് പ്രതിഫലം നൽകുക.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ 12 വർഷത്തിന് ശേഷം വിരാട് കോഹ്‍ലി മടങ്ങിയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ കോഹ്‍ലി ആറ് റൺസെടുത്ത് പുറത്താവുകയായിരുന്നു. എങ്കിലും ഡൽഹി മത്സരത്തിൽ മിന്നുന്ന വിജയം നേടുകയുണ്ടായി. ബാറ്റ് കൊണ്ട് ശോഭിക്കാനായില്ലെങ്കിലും വിരാടിന് ലഭിച്ച പ്രതിഫലം എത്രയെന്ന് നോക്കാം.

സാധാരണയായി 60ലധികം ആഭ്യന്തര മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് ഒരു ദിവസം രഞ്ജി കളിക്കുന്നതിന് 60,000 രൂപയാണ് പ്രതിഫലം ലഭിക്കുക. റെയിൽവേസിനെതിരായ മത്സരം നാല് ദിവസം നീണ്ടിരുന്നെങ്കിൽ കോഹ്‍ലിക്ക് 2,40,000 രൂപ പ്രതിഫലം ലഭിക്കുമായിരുന്നു. എങ്കിലും മത്സരം മൂന്ന് ദിവസം കൊണ്ട് തീരുമാനമാവുകയായിരുന്നു.

രഞ്ജി ട്രോഫിയിൽ 60ൽ താഴെ മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് 50,000 രൂപയാണ് പ്രതിഫലം ലഭിക്കുക. മത്സരത്തിൽ കളിക്കാത്ത താരങ്ങൾക്ക് 30,000 രൂപ, 20,000 രൂപ എന്നിങ്ങനെയാണ് പ്രതിഫലം. ഇത് താരങ്ങളുടെ മത്സരപരിചം കണക്കാക്കിയാണ് നൽകുക. അതിനിടെ കോഹ്‍ലി ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയെങ്കിലും രഞ്ജി ട്രോഫിയിൽ റെയിൽവേസിനെതിരെ ഡൽഹി മികച്ച വിജയം നേടി. ഇന്നിം​ഗ്സിനും 19 റൺസിനുമാണ് ഡൽഹിയുടെ വിജയം.

Also Read:

Cricket
ശ്രീലങ്കയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഇന്നിം​ഗ്സ് തോൽവി; ലങ്കൻ മണ്ണിൽ വിജയത്തിളക്കവുമായി ഓസീസ്

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് ഒന്നാം ഇന്നിം​ഗ്സിൽ 241 റൺസിൽ എല്ലാവരും പുറത്തായി. 95 റൺസെടുത്ത ഉപേന്ദ്ര യാദവിന്റെ ഇന്നിം​ഗ്സാണ് റെയിൽവേസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി പറഞ്ഞ ഡൽഹി ഒന്നാം ഇന്നിം​ഗ്സിൽ 374 റൺസ് നേടി. 99 റൺസ് നേടിയ ക്യാപ്റ്റൻ ആയുഷ് ബദോനിയാണ് ഡൽഹിയെ മുന്നിൽ നിന്ന് നയിച്ചത്.

ആദ്യ ഇന്നിം​ഗ്സിൽ 133 റൺസിന്റെ ലീഡ് നേടാൻ ഡൽഹിക്ക് കഴിഞ്ഞു. പിന്നാലെ രണ്ടാം ഇന്നിം​ഗ്സിൽ റെയിൽവേസിനെ 114 റൺസിന് പുറത്താക്കി ഡൽഹി ഒരു ഇന്നിം​ഗ്സിനും 19 റൺസിനും വിജയം നേടി. 31 റൺസെടുത്ത മുഹമ്മദ് സെയ്ഫാണ് റെയിൽവേസിനായി ടോപ് സ്കോററായത്.

Content Highlights: How much will Virat Kohli earn from a single Ranji match?

To advertise here,contact us