'സ്വപ്‌നതുല്യം!'; കണ്‍കഷന്‍ സബ്ബായുള്ള ടി20 അരങ്ങേറ്റത്തില്‍ പ്രതികരിച്ച് ഹര്‍ഷിത് റാണ

രണ്ടാം ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലായിരുന്നു കണ്‍കഷന്‍ സബ്ബായുള്ള റാണയുടെ അരങ്ങേറ്റം.

ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് യുവപേസര്‍ ഹര്‍ഷിത് റാണ. ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ കണ്‍കഷന്‍ സബ്ബായാണ് താരം ടീമിലെത്തിയത്. ബാറ്റിങ്ങിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരക്കാരനായി ടീമിലെത്തിയ താരം മൂന്ന് വിക്കറ്റുകള്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ അരങ്ങേറ്റ മത്സരത്തിനെ കുറിച്ച് പ്രതികരിക്കുകയാണ് ഹര്‍ഷിത്.

HARSHIT RANA PICKED 3/33 AS A CONCUSSION SUBSTITUTE. 🤯🇮🇳 pic.twitter.com/Lcn9Cq8ik9

'ഇത് ഇപ്പോഴും എനിക്ക് ഒരു സ്വപ്ന അരങ്ങേറ്റമാണ്. ദുബെ തിരിച്ചെത്തിയതിന് പിന്നാലെ രണ്ട് ഓവറുകള്‍ക്കുശേഷം ഞാന്‍ കണ്‍കഷന്‍ സബ്ബായി ഇറങ്ങേണ്ടിവരുമെന്ന് എന്നെ അറിയിക്കുകയായിരുന്നു. ഇത് ഈ പരമ്പരയ്ക്ക് വേണ്ടി മാത്രമല്ല. ഒരുപാട് നാളുകളായി ഇങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഞാന്‍ ഇവിടെയുണ്ടെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഐപിഎല്ലില്‍ ഞാന്‍ നന്നായി ബോള്‍ ചെയ്തിട്ടുണ്ട്, അത് തന്നെയാണ് ഇവിടെയും പിന്തുടരുന്നത്', മത്സരശേഷം റാണ പറഞ്ഞു.

ഇന്ത്യയുടെ ഇന്നിങ്‌സിന്റെ അവസാന ഓവറിനിടെ ഹെല്‍മറ്റില്‍ പന്തുകൊണ്ട് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരമാണ് റാണ ഇറങ്ങിയത്. രണ്ടാം ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലായിരുന്നു കണ്‍കഷന്‍ സബ്ബായുള്ള റാണയുടെ അരങ്ങേറ്റം. അതേസമയം റാണയെ സബ്ബായി ഇറക്കിയതില്‍ വിവാദം ഉടലെടുക്കുകയും ചെയ്തു. ഇംഗ്ലീഷ് നായകൻ ബട്ലറക്കമുള്ളവർ ഇതിനെതിരെ അതൃപ്തിയുമായി രംഗത്തെത്തുകയും ചെയ്തു.

Also Read:

Cricket
ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണയെ കണ്‍കഷന്‍ സബ്ബായി ഇറക്കിയത് ശരിയോ തെറ്റോ?; ഇന്ത്യൻ വിജയത്തിന് പിന്നാലെ വിവാദം

മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണയുടെയും രവി ബിഷ്ണോയ്‌യുടെയും മികവില്‍ ആണ് ഇന്ത്യ വിജയം കൊയ്തത്. നാലാം ടി20 15 റണ്‍സിന് വിജയിച്ച ഇന്ത്യ ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

Content Highlights: IND vs ENG: Harshit Rana say after being named concussion substitute in Pune

To advertise here,contact us