ഒരേ പന്തുകൾ, ഒരേ ഷോട്ട്, ഒരേ പിഴവ്, ഒരേ പുറത്താകൽ! സഞ്ജുവിനെയും സൂര്യയെയും വിമർശിച്ച് ആർ അശ്വിൻ

'ഒരു തമിഴ് സിനിമയിൽ രജനീകാന്ത് ഡബിൾ റോൾ ചെയ്യുമ്പോള്‍ ഒരാള്‍ക്ക് മീശയുണ്ട്, മറ്റേയാൾക്ക് അതില്ല. സഞ്ജുവിനേയും സൂര്യയേയും കാണുമ്പോൾ അതാണ് തോന്നുന്നത്!'

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം പ്രകടനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും സഞ്ജു സാംസണിനെയും വിമർശിച്ച് ഈയിടെ വിരമിച്ച ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. സമാനമായ പന്തുകളിൽ സമാനമായ തെറ്റുകൾ വരുത്തി സഞ്ജുവും സൂര്യയും പുറത്താകുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അശ്വിൻ തന്റെ യുട്യൂബ് വി‍ഡിയോയിൽ വ്യക്തമാക്കി. ഇംഗ്ലണ്ട് പേസർമാർ ഉപയോഗിക്കുന്ന തന്ത്രം എന്താണെന്ന് അറിയുന്നതിനാൽ അതിനു മറുപടി നൽകാൻ ഇരുവരും തയാറാകണമായിരുന്നെന്നും അശ്വിൻ ആവശ്യപ്പെട്ടു.

‘ഒരു തമിഴ് സിനിമയിൽ രജനീകാന്ത് ഡബിൾ റോൾ ചെയ്യുമ്പോള്‍ ഒരാള്‍ക്ക് മീശയുണ്ട്, മറ്റേയാൾക്ക് അതില്ല. സഞ്ജുവിനേയും സൂര്യയേയും കാണുമ്പോൾ അതാണ് തോന്നുന്നത്. ഒരേ രീതിയിലുള്ള പന്തുകൾ, ഒരേ ഷോട്ട്, ഒരേ പിഴവ്, ഒരേ പുറത്താകൽ. ക്രിക്കറ്റിൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നത് മനസ്സിലാക്കാം. എന്നാൽ എല്ലാ മത്സരങ്ങളിലും പരാജയപ്പെടുന്നത് സാധാരണയായി കാണാൻ പറ്റില്ല', അശ്വിൻ കൂട്ടിച്ചേർത്തു.

Also Read:

Cricket
തീ വിലയുള്ള ടിക്കറ്റുകൾ വിറ്റുതീർന്നത് ചൂടപ്പം പോലെ; ദിസ് ഈസ് ജസ്റ്റ് ഇന്ത്യ-പാക് ക്രിക്കറ്റ് റിവൽറി തിങ്സ്

ഇരുവർക്കുമെതിരെ പ്രയോഗിക്കാൻ പോകുന്ന തന്ത്രം എന്താണെന്ന് ഇരുവർക്കും നന്നായി അറിയാമായിരുന്നു. അത് കൊണ്ട് തന്നെ അതിന് മറുപടി നൽകേണ്ടതും മറുതന്ത്രം പയറ്റേണ്ടതും ഇരുവരുടെയും ചുമതലയായിരുന്നു. എന്നാൽ രണ്ടു താരങ്ങളും അദ്ഭുതപ്പെടുത്തിക്കളഞ്ഞു.

ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കോഹ്‌ലി എങ്ങനെ അടിയറവ് പറഞ്ഞോ അതേ മോഡലിൽ തന്നെയാണ് സഞ്ജുവും സൂര്യയും അടിയറവ് പറഞ്ഞതെന്നും അശ്വിൻ പറഞ്ഞു. ഇരു താരങ്ങളും തങ്ങളുടെ ശൈലി മാറ്റാൻ സമയമായെന്നും സ്വന്തം കഴിവിനെക്കുറിച്ച് സംശയത്തിലാകുന്നതിന് മുമ്പ് ഈ പ്രതിസന്ധി തരണം ചെയ്യേണ്ടതുണ്ടെന്നും അശ്വിൻ വ്യക്തമാക്കി.

Content Highlights:R ashwin critisize suryakuma yadav and sanju samson perfomance in england t20

To advertise here,contact us