'തല' തന്നെ; 2024 ലെ മികച്ച ഓസീസ് ക്രിക്കറ്ററെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ്

മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ ഹെഡ് 208 വോട്ടുമായാണ് ഹെഡ് ഒന്നാം സ്ഥാനത്തെത്തി

2024 കലണ്ടർ വർഷത്തെ ഏറ്റവും മികച്ച ഓസ്ട്രേലിയൻ ക്രിക്കറ്റർക്കുള്ള അലൻ ബോർഡർ മെഡൽ സ്വന്തമാക്കി ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ്. അനാബെൽ സതർലാൻഡാണ് മികച്ച വനിതാ താരം. സഹതാരങ്ങളായ ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവരെ മറികടന്നാണ് ട്രാവിസ് ഹെഡ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മികച്ച താരത്തിനുള്ള അലൻ ബോർഡർ മെഡൽ സ്വന്തമാക്കിയത്.

മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ ഹെഡ് 208 വോട്ടുമായാണ് ഹെഡ് ഒന്നാം സ്ഥാനത്തെത്തി. ഹേസൽവുഡിന് 158ഉം കമ്മിൻസിന് 147ഉം വോട്ടാണ് കിട്ടിയത്. അലന്‍ ബോര്‍ഡര്‍ മെഡല്‍ ലഭിച്ചത് അവിശ്വസനീയമാണെന്നും ഓസ്ട്രേലിയക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാനായത് ഭാഗ്യമാണെന്നും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ട്രാവിസ് ഹെഡ് പറഞ്ഞു. കലണ്ടർ വർഷത്തെ മികച്ച ഏകദിന താരമായും ഹെഡിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്തു.

Also Read:

Cricket
ആരാധകനെന്ന് തെറ്റിദ്ധരിച്ചു; ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പരയ്‌ക്കെത്തിയ ടീമംഗത്തെ തടഞ്ഞ് നാഗ്പൂർ പൊലീസ്

മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ജോഷ് ഹെയ്സൽവുഡിനാണ്. വെസ്റ്റ് ഇൻഡീസ് ന്യൂസിലൻഡ്, ഇന്ത്യ ടീമുകൾക്കെതിരായ പരമ്പരകളിൽ 30 വിക്കറ്റാണ് ഹെയ്സൽവുഡിനെ പുരസ്കാരത്തിന് അർഹനാക്കിയത്. പക്ഷെ ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പര താരത്തിന് നഷ്ടമായി. ടി20യിലെ പുരസ്കാരം ആദം സാംപയ്ക്കാണ്.

Content Highlights: Travis Head named the 2024-25 Cricket Australia Men's Player of the Year

To advertise here,contact us