ആ താരത്തെ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിലുൾപ്പെടുത്തിയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി: ബദരീനാഥ്

ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ ടീമില്‍ നാല് സ്പിന്നർമാരാണ് നിലവിലുള്ളത്

ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ ടീമില്‍ നാല് സ്പിന്നർമാരാണ് നിലവിലുള്ളത്. അക്സര്‍ പട്ടേൽ കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദർ , രവീന്ദ്ര ജഡേജ എന്നിവരാണ് ഇവർ. ഇതിൽ എന്നാല്‍ രവീന്ദ്ര ജഡേജയെ ടീമിലെടുത്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം എസ് ബദരീനാഥ്.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജയെ പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെടുത്തിരുന്നില്ല. അക്സര്‍ പട്ടേലിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയുമാണ് അന്ന് സെലക്ടര്‍മാര്‍ ടീമിലെടുത്തത്. എന്നാൽ ബോർഡർ ഗാവസ്‌കർ ട്രോഫിക്കുള്ള ടെസ്റ്റ് ടീമിൽ താരം ഇടം നേടി. ശേഷം ഇംഗ്ലണ്ട് പരമ്പരക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ടീമിലേക്കും ജഡേജ തിരിച്ചെത്തി. സമീപ കാലത്ത് മിന്നും പ്രകടനം നടത്തിയ വരുൺ ചക്രവർത്തിയെ വരെ ഒഴിവാക്കിയായിരുന്നു ജഡേജയെ ഉൾപ്പെടുത്തിയിരുന്നത്.

Also Read:

Cricket
കാവിയും ഓറഞ്ചുമില്ല; ത്രിവർണ നിറത്തിലേക്ക് തിരിച്ചു വന്ന് ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ജഴ്‌സി; ഫോട്ടോകൾ

'ഇന്ത്യൻ ടീമിലെ ചില സ്ഥാനങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ രവീന്ദ്ര ജഡേജ ചാംപ്യൻസ് ട്രോഫി ടീമിലെത്തിയപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. കാരണം, പ്ലേയിംഗ് ഇലവനില്‍ ജഡേജക്ക് സ്ഥാനമുണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകാന്‍ സാധ്യതയില്ലാത്തൊരാളെ എന്തിനാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത് എന്നാണ് താനിപ്പോള്‍ ചിന്തിക്കുന്നതെന്നും ബദരീനാഥ് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

അക്സര്‍ പട്ടേലിന്‍റെ വരവോടെ രവീന്ദ്ര ജഡേജയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജക്ക് സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലും മികവ് കാട്ടാനായിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും തിളങ്ങാന്‍ കഴിയാതിരുന്ന ജഡേജ ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിന് മുമ്പ് നാളെ മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ജഡേജയ്ക്ക് നിർണായകമാകും. നിലവിൽ വരുൺ ചക്രവർത്തിയെ കൂടി സർപ്രൈസായി ടീമിലുൾപ്പെടുത്തിയതോടെ ജഡേജ ഇലവനിൽ സ്ഥാനം പിടിക്കുമോ എന്ന് കണ്ടറിയണം.

Content Highlights:badrinath share he suprised when jadeja is in champions trophy team 2025

To advertise here,contact us