ന്യൂസിലാൻഡ്, ഓസീസ്, രഞ്ജി ; എല്ലാം പരാജയം; ഇംഗ്ലീഷ് പരീക്ഷ രോഹിത്തിനും കോഹ്‌ലിക്കും നിർണായകം

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ ഉച്ചയ്ക്ക് 1.30 മുതൽ ആരംഭിക്കുമ്പോൾ നെഞ്ചിടിക്കുന്നത് സൂപ്പർ താരങ്ങളായ രോഹിത്തിന്റെയും വിരാട് കോഹ്‌ലിയുടേതുമായിരിക്കും

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ ഉച്ചയ്ക്ക് 1.30 മുതൽ ആരംഭിക്കുമ്പോൾ നെഞ്ചിടിക്കുന്നത് സൂപ്പർ താരങ്ങളായ രോഹിത്തിന്റെയും വിരാട് കോഹ്‌ലിയുടേതുമായിരിക്കും. ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യും ശേഷം ഓ​സീ​സ് മ​ണ്ണി​ലും ടെ​സ്റ്റ് പ​ര​മ്പ​ര​ക​ളിലും ര​ഞ്ജി​യി​ലും ഇ​റ​ങ്ങി​യ മുതിർന്ന താരങ്ങളായ രോ​ഹി​തും കോ​ഹ്‍ലി​യും കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ളി​ല്ലാ​തേയാണ് മ​ട​ങ്ങി​യി​രു​ന്നത്. അ​തി​നാ​ൽ​ത​ന്നെ, ഇ​രു​വ​ർ​ക്കും ഓ​രോ മ​ത്സ​ര​വും നി​ർ​ണാ​യ​ക​മാ​ണ്. കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലും മൂ​ന്ന് ക​ളി​ക​ളി​ൽ 58 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു കോഹ്‌ലിയുടെ സ​മ്പാ​ദ്യം. രോ​ഹി​ത് ര​ണ്ട് അ​ർ​ധ സെ​ഞ്ച്വ​റി​ക​ള​ട​ക്കം 157 റ​ൺ​സ് നേ​ടി.

ഇരുവരും വിരമിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇങ്ങനെയൊരു പരമ്പര എന്നതും ശ്രദ്ധേയമാണ്. 2024 ൽ ടി 20 ലോകകപ്പ് നേടിയതിന് പിറകെ ഇരുവരും ടി 20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ചാംപ്യൻസ് ട്രോഫി ഈ മാസം ആരംഭിക്കാനിരിക്കെ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഇരുവർക്കും ഈ പരമ്പരയിൽ തിളങ്ങിയെ തീരൂ..

Also Read:

Cricket
2024 കലണ്ടർ വർഷത്തിൽ ഒറ്റ ജയമില്ല; 2025ൽ ജയത്തോടെ തുടങ്ങുമോ!; ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനം ഇന്ന്

ഇന്നലെ വാർത്താ സമ്മേളനത്തിൽ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് രോഹിത് ക്ഷുഭിതനായിരുന്നു. കരിയർ ഊഹാപോഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്കും ശേഷമുള്ള ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കും താനുണ്ടാകുമ്പോൾ എന്തിനാണ് റിട്ടയർമെന്റിനെ കുറിച്ച് ചോദിക്കുന്നതെന്ന് രൂക്ഷമായ ഭാഷയിൽ രോഹിത് പ്രതികരിച്ചു.

Also Read:

Sports Talk
ടീമിലെ എട്ടുപേരും മാഞ്ഞുപോയി; ചാരത്തിൽ നിന്നുയിർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ്; മ്യൂണിക്ക് ദുരന്തം ഓർക്കുമ്പോൾ

രോഹിത്തിന്റെ കരിയറിൽ ബിസിസിഐ തീരുമാനമെടുക്കാൻ ഒരുങ്ങുന്നതായി സൂചനകൾ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വാർത്താ സമ്മേളനത്തിൽ അതിനോടനുബന്ധിച്ച ചോദ്യം ഉയർന്നത്. ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഭാവി സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ബി സി സി ഐ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേ സമയം പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാവാത്തത് മൂലം ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജ​സ്പ്രീ​ത് ബുംമ്ര കളിക്കില്ല. അത് കൊണ്ട് തന്നെ മു​ഹ​മ്മ​ദ് ഷ​മി​യും അ​ർ​ഷ്ദീ​പ് സിംഗും പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും. ടി 20 പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ വരുൺ ചക്രവർത്തി ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയേക്കും.

ഇം​ഗ്ലീ​ഷ് നി​ര​യി​ൽ ജോ​സ് ബ​ട്‍ല​ർ, ഹാ​രി ബ്രൂ​ക് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ബാ​റ്റി​ങ്ങും മാ​ർ​ക് വു​ഡ്, ജൊ​ഫ്ര ആ​ർ​ച്ച​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ബൗ​ളി​ങ്ങും ​ത​ന്നെ​യാ​കും ക​രു​ത്ത്. കു​ട്ടി​ക്രി​ക്ക​റ്റി​ലെ തോ​ൽ​വി​ക്ക് ഏ​ക​ദി​ന​ത്തി​ൽ പ​ക​രം വീ​ട്ട​ൽ കൂ​ടി ടീ​മി​ന് മു​ഖ്യ​മാ​ണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ജോ റൂട്ട് തിരിച്ചുവന്നതാണ് ഇംഗ്ലണ്ട് ടീമിലെ ശ്രദ്ധേയമായ മാറ്റം. ഇംഗ്ലണ്ട് ഇന്നലെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ : ഫിൽ സാൾട്ട് (wk), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ (c), ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബൈർഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സാഖിബ് മഹമൂദ്

ടീം ​ഇ​ന്ത്യ ഇവരിൽ നിന്ന്: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, വി​രാ​ട് കോ​ഹ്‍ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, ഋ​ഷ​ഭ് പ​ന്ത്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ത് റാ​ണ, മു​ഹ​മ്മ​ദ് ഷ​മി, അ​ർ​ഷ്ദീ​പ് സി​ങ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

Content Highlights: fails in New Zealand, Aussies, Ranji series; English test is crucial for Rohit sharma and Kohli

To advertise here,contact us