ചാംപ്യൻസ് ട്രോഫി ടീമിലിടം; ടൂർണമെന്റ് അടുത്തിരിക്കെ ഏവരെയും ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം

ഈ മാസം 19 മുതൽ തുടങ്ങുന്ന ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്ക് തൊട്ടുമുമ്പായി നടത്തിയ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്

ഓസ്‌ട്രേലിയയുടെ ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം നേടിയിരുന്ന മാർക്കസ് സ്റ്റോയിനിസ് അപ്രതീക്ഷിതമായി ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഈ മാസം 19 മുതൽ തുടങ്ങുന്ന ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്ക് തൊട്ടുമുമ്പായി നടത്തിയ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ചിലർ വിരമിക്കലിനെ ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഡ്രസിങ്ങ് റൂം തർക്കവുമായും കൂട്ടിക്കെട്ടുന്നുണ്ട്.

ഇതോടെ 71 മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന്റെ ഏകദിന കരിയറിന് അവസാനമായി. അതേസമയം സ്റ്റോയിനിസ് ടി20യിൽ തുടർന്നും കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കാനുള്ള താരത്തിന്റെ തീരുമാനം ടി20 ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു. താരത്തിന് പകരം ഉടനെ നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ടീമിലേക്ക് പകരക്കാരനെ കണ്ടെത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

Also Read:

Cricket
കോഹ്‌ലി ഇല്ല; ജയ്‌സ്വാളിനും റാണയ്ക്കും അരങ്ങേറ്റം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബൗളിങ്

2023-ൽ ഇന്ത്യയിൽ നടന്ന ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് കിരീട വിജയത്തിൽ സ്റ്റോയിനിസ് ഭാഗമായിരുന്നു. 71 മത്സരങ്ങളിൽ നിന്ന് 1495 റൺസും 48 വിക്കറ്റുകളും നേടിയിട്ടുണ്ട് ഈ ഓൾ റൗണ്ടർ.

Content Highlights: In Champions Trophy Squad, Australia Star Announces ODI Retirement Days Ahead Of Tournament

To advertise here,contact us