ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം കാണാനെത്തി 'പുഷ്പ'; നാഷണല്‍ അല്ല ഇന്റര്‍നാഷണല്‍ തന്നെയെന്ന് ആരാധകര്‍, വൈറല്‍

പുഷ്പ കഥാപാത്രത്തിന്റെ 'താഴത്തില്ലടാ' എന്ന ആക്ഷനും ഇയാള്‍ കാണിക്കുന്നുണ്ട്.

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന മത്സരം കാണാന്‍ 'പുഷ്പ' എത്തിയിരിക്കുകയാണ്. ഇത്തവണ യഥാര്‍ഥ പുഷ്പയല്ല, മറിച്ച് പുഷ്പയുടെ വേഷമണിഞ്ഞ ആരാധകനാണ് മത്സരം കാണാന്‍ നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലിരിക്കുന്ന 'പുഷ്പ'യുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

PUSHPA FEVER IN NAGPUR DURING FIRST ODI ⚡ pic.twitter.com/pDY88HIfQw

സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ ഹിറ്റ് ചിത്രമായ പുഷ്പയിലെ വൈറലായ സാരിയുടുത്തുള്ള ലുക്കിലാണ് ആരാധകനെത്തിയത്. പാന്‍ ഇന്ത്യന്‍ ഹിറ്റായ സിനിമയുടെ ഗെറ്റപ്പിലെത്തിയ ആരാധകന്റെ ദൃശ്യങ്ങള്‍ ക്യാമറാക്കണ്ണുകളും ഒപ്പിയെടുത്തു. പുഷ്പ കഥാപാത്രത്തിന്റെ 'താഴത്തില്ലടാ' എന്ന ആംഗ്യവും ഇയാള്‍ കാണിക്കുന്നുണ്ട്.

Pushpa ante NATIONAL anukuntiva…INTERNATIONAL 💣🔥#AlluArjun #Pushpa2 pic.twitter.com/FhRJEP8RoG

Pushpa is everywhere 🔥 pic.twitter.com/YUQaikt5if

ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പുഷ്പ എല്ലായിടത്തുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. പുഷ്പ നാഷണല്‍ അല്ല ഇന്റര്‍നാഷണലാണെന്നും കമന്റുകളുണ്ട്.

Content Highlights: PUSHPA FEVER IN NAGPUR DURING IND vs ENG FIRST ODI, Viral

To advertise here,contact us