ആദ്യം അടി വാങ്ങി; തൊട്ടടുത്ത ഓവറിൽ തന്നെ തിരിച്ചുകൊടുത്തു; അരങ്ങേറ്റക്കാരൻ റാണ തിങ്സ്!

റാണയുടെ മൂന്നാം ഓവറിൽ തകർപ്പനടിയുമായി സാൾട്ട് 26 റൺസ് ചേർത്തിരുന്നു

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച തുടക്കത്തിന് ശേഷം ചെറിയ തിരിച്ചടി നേടുകയാണ്. പത്ത് ഓവർ പിന്നിടുമ്പോൾ 77 റൺസ് കൂട്ടിച്ചേർക്കാനായെങ്കിലും പ്രധാന മൂന്ന് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. 26 പന്തിൽ 43 റൺസെടുത്ത ഫിൽ സാൾട്ടിന്റെയും 29 പന്തിൽ 39 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും റൺസൊന്നുമെടുക്കാത്ത ഹാരി ബ്രൂക്കിന്റെയും വിക്കറ്റുകളാണ്‌ ഇംഗ്ലണ്ടിന് നഷ്ടമായത്.

Phil Salt smashed 6,4,6,4,0,6 - 26 runs against Harshit Rana. 🤯#INDvsENG #ChampionsTrophy2025 pic.twitter.com/4oIaugUfic

റാണയുടെ പന്തിൽ ബെൻ ഡക്കറ്റിനെ അതിമനോഹരമായ ക്യാച്ചിലൂടെ ജയ്‌സ്വാൾ പുറത്താക്കി. റാണ തന്നെയാണ് ഹാരി ബ്രൂക്കിനെയും മടക്കിയയച്ചത്. കെ എൽ രാഹുലിനായിരുന്നു ക്യാച്ച്.

ഇത് കൂടാതെ ഫിൽ സാൾട്ട് റൺ ഔട്ടിലൂടേയും പുറത്തായി. നേരത്തെ റാണയുടെ മൂന്നാം ഓവറിൽ തകർപ്പനടിയുമായി സാൾട്ട് 26 റൺസ് ചേർത്തിരുന്നു. മൂന്ന് സിക്‌സറും മൂന്ന് ഫോറുകളുമാണ് ആ ഓവറിൽ പിറന്നത്. എന്നാൽ തൊട്ടടുത്ത സ്പെല്ലിൽ മനോഹരമായി തിരിച്ചുവന്ന് റാണ തന്റെ അരങ്ങേറ്റം മോശമല്ലാതാക്കി മാറ്റി.

What a terrific turnaround from Harshit Rana 🇮🇳🔥He concedes 26 runs in an over, and in the very next over, he picks up two wickets 👏#HarshitRana #ODIs #INDvENG #Sportskeeda pic.twitter.com/t0zUyy6KPo

ടോസ് നേടിയ സന്ദർശകർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പർ താരം വിരാട് കോഹ്‌ലി ഇന്ന് ഇന്ത്യക്കായി കളിക്കുന്നില്ല. കഴിഞ്ഞ ദിവസം കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതിനാലാണ് വിരാട് ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി.

Also Read:

Cricket
കോഹ്‌ലി ഇല്ല; ജയ്‌സ്വാളിനും റാണയ്ക്കും അരങ്ങേറ്റം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബൗളിങ്

അതേസമയം രണ്ട് താരങ്ങള്‍ ഇന്ത്യക്കായി ഇന്ന് ഏകദിന അരങ്ങേറ്റം നടത്തുന്നുണ്ട്. ഓപ്പണര്‍ യശസ്വി ജയ്സ്വാളും പേസര്‍ ഹര്‍ഷിത് റാണയുമാണ് ഇന്ത്യക്കായി ഇന്ന് അരങ്ങേറുന്നത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് ഇന്ന് അവസരം നല്‍കിയിട്ടില്ല.

രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഇന്ത്യൻ ടീമിലെ സ്പിന്നര്‍മാര്‍. പേസറായി മുഹമ്മദ് ഷമിക്കൊപ്പം ഹര്‍ഷിത് റാണ കളിക്കുമ്പോള്‍ അര്‍ഷ്ദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ റിഷഭ് പന്ത് പുറത്തായി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബേഥൽ, ബ്രൈഡൺ കാഴ്സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി.

Content Highlights: terrific turnaround from Harshit Rana in his first odi match vs england

To advertise here,contact us