'ഇത് അവിശ്വസനീയമാണ്, എതിരാളികൾ പോലും രോഹിത്തിനെ ബഹുമാനിക്കുന്നു!': കെവിൻ‌ പീറ്റേഴ്സൺ

'അത് അയാൾ സൃഷ്ടിച്ചതാണ്. രോഹിത് ശർമ എന്ന വ്യക്തിയല്ല, അയാൾ അടിച്ചുകൂട്ടിയ റൺസാണ് ആ ബഹുമാനത്തിന് കാരണം.'

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് എതിർ ടീമിലും ആരാധകരുണ്ടെന്ന് പറഞ്ഞ് ഇം​ഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൺ. ഇത് അവിശ്വസനീയമാണ്. രോഹിത് ശർമ ഡ്രെസ്സിങ് റൂമിന് പുറത്ത് വരുമ്പോൾ ആരാധകർ ആവേശഭരിതരാകുന്നു. അത് രോഹിത് എത്രത്തോളം വലിയൊരു താരമാണെന്നത് സൂചിപ്പിക്കുന്നു. അതുകൊണ്ട് രോഹിത് എന്ന താരത്തെ ലഭിച്ചതിൽ ക്രിക്കറ്റ് ലോകം സന്തോഷിക്കണം. കെവിൻ പീറ്റേഴ്സൺ ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ഒന്നാം ഏകദിനത്തിന് ശേഷം പറഞ്ഞു.

അതുപോലെ രോഹിത് ശർമ പുറത്തേയ്ക്ക് പോവുമ്പോൾ ഇം​ഗ്ലണ്ട് ഡ്രെസ്സിങ് റൂമിലും ആവേശമുണ്ടാകുന്നു. അത് രോഹിത് ശർമയെന്ന ഇതിഹാസത്തിന് ലഭിക്കുന്ന ബഹുമാനമാണ്. അത് അയാൾ സൃഷ്ടിച്ചതാണ്. രോഹിത് ശർമ എന്ന വ്യക്തിയല്ല, അയാൾ അടിച്ചുകൂട്ടിയ റൺസാണ് ആ ബഹുമാനത്തിന് കാരണം. കെവിൻ പീറ്റേഴ്സൺ വ്യക്തമാക്കി.

Also Read:

Cricket
'സെഞ്ച്വറിക്കു വേണ്ടിയല്ല കളിച്ചത്, ശ്രമിച്ചത് എതിർനിരയെ സമ്മർദത്തിലാക്കാൻ': ശുഭ്മൻ ​ഗിൽ

‌ആരാധക ആവേശത്തിനിടയിലും ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ രോഹിത് ശർമ മോശം പ്രകടനമാണ് നടത്തിയത്. ഏഴ് പന്തിൽ രണ്ട് റൺസ് മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത്. എങ്കിലും മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചു. ശുഭ്മൻ ​ഗിൽ, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ എന്നിവരുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യൻ ടീമിന് രക്ഷയായത്.

Content Highlights: Kevin Pietersen surprised Rohit Sharma's legacy even in English team

To advertise here,contact us