ഒടുവിൽ സൂര്യകുമാർ തിളങ്ങി, രഹാനെ സെഞ്ച്വറിയിലേക്ക്; രഞ്ജി ക്വാർട്ടറിൽ ഹരിയാനയ്‌ക്കെതിരെ മുംബൈ ആധിപത്യം

രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരമായ സൂര്യകുമാർ യാദവും അജിങ്ക്യാ രഹാനെയും മുംബൈയ്ക്ക് വേണ്ടി തിളങ്ങി

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഹരിയാന- മുംബൈ ക്വാർട്ടർ ഫൈനൽ മത്സരം പുരോഗമിക്കുകയാണ്. മുംബൈയുടെ ആദ്യ ഇന്നിങ്‌സ് സ്കോറായ 315 റൺസ് പിന്തുടർന്ന ഹരിയാന 301 റൺസിൽ ഓൾ ഔട്ടായപ്പോൾ മുംബൈയുടെ രണ്ടാം ഇന്നിങ്‌സ് സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ ഷംസ് മുലാനിയും തനുഷ്‌ കൊട്ടിയാനുമാണ് ബാറ്റ് കൊണ്ട് മുംബൈയുടെ രക്ഷയ്ക്കെത്തിയതെങ്കിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരമായ സൂര്യകുമാർ യാദവും അജിങ്ക്യാ രഹാനെയും മുംബൈയ്ക്ക് വേണ്ടി തിളങ്ങി. സൂര്യകുമാർ 70 റൺസെടുത്ത് പുറത്തായപ്പോൾ രഹാനെ 83 റൺസെടുത്ത് ക്രീസിലുണ്ട്. ആദ്യ ഇന്നിങ്സിൽ ഷംസ് മുലാനി 91 റൺസും തനുഷ്‌ 97 റൺസും നേടി.

Also Read:

Sports Talk
ഹിറ്റ്മാന്റെ തിരിച്ചുവരവിന് പിന്നിൽ കാരണമുണ്ട്; ഏകദിനത്തിൽ തുടരുന്ന രോഹിത് സ്വാഗ്

അതേ സമയം ഇന്ത്യൻ താരമായിരുന്ന ശാർദൂൽ താക്കൂറിന്റെ മിന്നും ബൗളിങ് പ്രകടനമാണ് മികച്ച നിലയിൽ മുന്നേറുകയായിരുന്ന ഹരിയാനയെ ചുരുക്കിയെടുത്തത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചിന് 263 എന്ന നിലയിലായിരുന്നു ഹരിയാന. മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 52 റണ്‍സ് മാത്രം പിറകില്‍. എന്നാല്‍ 38 റണ്‍സിനിടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ കൂടി ഹരിയാനയ്ക്ക് നഷ്ടമായി. ആറ് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂറാണ് മുംബൈയെ തകര്‍ത്തത്. നിലവിൽ മികച്ച രണ്ടാം ഇന്നിങ്‌സ് സ്കോർ ചേർത്ത് ഹരിയാനയെ പ്രതിരോധിക്കുകയാണ് മുംബൈയുടെ ലക്ഷ്യം.

Content Highlights: suryakumar yadav back in to form, mumbai vs haryana in ranjitrophy quarterfinal

To advertise here,contact us