അസലങ്ക നായകൻ; ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയൻ ടീം

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ചരിത് അസലങ്ക നായകനായ 16 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഏകദിനങ്ങളുടെ പരമ്പരയാണ് ഓസ്ട്രേലിയ ശ്രീലങ്കയിൽ കളിക്കുക. ഫെബ്രുവരി 12നും 14നുമായി ഏകദിന പരമ്പര നടക്കും.

ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയൻ ടീം ശ്രീലങ്കയെ നേരിടുക. എന്നാൽ ഏകദിന പരമ്പരയിൽ ശക്തമായ തിരിച്ചുവരവാണ് ശ്രീലങ്കയുടെ ലക്ഷ്യം. ഫെബ്രുവരി 18ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കാനുള്ള അവസരമാണ് ഓസ്ട്രേലിയയ്ക്ക് മുന്നിലുള്ളത്. ചാംപ്യൻസ് ട്രോഫിയിൽ ശ്രീലങ്ക യോ​ഗ്യത നേടിയിട്ടില്ല.

Also Read:

Cricket
റെക്കോർഡുകൾ തിരുത്തിയെഴുതി വില്യംസൺ; ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലാൻഡ് ഫൈനലിൽ

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീം: ചരിത് അസലങ്ക (ക്യാപ്റ്റൻ), പതും നിസങ്ക, അവിഷ്ക ഫെർണാണ്ടോ, കുശൽ മെൻഡിസ്, കാമിൻഡു മെൻഡിസ്, ജനിത് ലിയാൻ​ഗെ, നിഷാൻ മധുശങ്ക, നുവാനിദു ഫെർണാണ്ടോ, വനീന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദുനിത് വെല്ലലഗെ, ജെഫ്ര വാൻഡെർസേ, അസിത ഫെർണാണ്ടോ, ലഹിരു കുമാര, മുഹമ്മദ് ഷിറാസ്, ഇഷാൻ മലിം​ഗ.

Content Highlights: Sri Lanka announces squad for Australia ODI series, Asalanka named captain

To advertise here,contact us