'132 സ്പീഡിലാണ് എറിയുന്നതെങ്കിൽ ഷമിയേക്കാൾ ബെസ്റ്റാണ് ഭുവനേശ്വർ'; വിമർ‌ശനവുമായി ഇന്ത്യൻ മുൻ താരം

'ആദിൽ റാഷിദ് ഷമിക്കെതിരെ തുടർച്ചയായി മൂന്ന് ഫോറുകൾ നേടുന്നു'

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ബൗളിങ്ങിനെ വിമർശിച്ച് മുൻ താരം ആകാശ് ചോപ്ര. ഷമിയുടെ സ്പീഡ് ഒരൽപ്പം താഴ്ന്നിരിക്കുന്നു. 132 സ്പീഡിലാണ് എറിയുന്നതെങ്കിൽ ഭുവനേശ്വർ കുമാർ ആണ് മികച്ച ബൗളർ. ആ സ്പീഡിൽ കൃത്യതയോടെ പന്തെറിയാൻ ഭുവേനേശ്വറിന് കഴിയും. ഷമിയ്ക്ക് 137, 138 സ്പീഡിൽ പന്തെറിയാൻ ഷമിക്ക് കഴിയും. അവിടെയാണ് അയാൾ തന്റെ മികവ് പുറത്തെടുക്കുന്നത്. ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറ‍ഞ്ഞു.

ഷമി ഇപ്പോൾ മികച്ച ബൗളിങ് അല്ല പുറത്തെടുക്കുന്നത്. ആദിൽ റാഷിദ് ഷമിക്കെതിരെ തുടർച്ചയായി മൂന്ന് ഫോറുകൾ നേടുന്നു. അത് ഷമിയുടെ മോശം ബൗളിങ്ങാണ്. അയാൾ ഒരുപാട് റൺസ് വിട്ടുകൊടുക്കുന്നു. ഷമിക്ക് 10 ഓവർ നൽകാൻ ക്യാപ്റ്റൻ തയ്യാറാകുന്നില്ല. ഇനി എപ്പോഴാണ് ഷമി തന്റെ ബൗളിങ് മികവിലേക്ക് ഉയരുക. ആകാശ് ചോപ്ര ചോദിച്ചു.

Also Read:

Cricket
'90കളിലെ ഇന്ത്യൻ ടീമിന്റെ കരുത്ത് ഇപ്പോഴത്തെ പിള്ളേർക്കില്ല'; വിമർശനവുമായി അർജുന രണതുംഗ

ചാംപ്യൻസ് ട്രോഫിക്കുള്ള പേസ് നിരയിൽ ഇന്ത്യൻ ടീമിന് എത്രത്തോളം വിശ്വാസമുണ്ട്. ബുംമ്രയുടെ അസാന്നിധ്യം ​​ഗുരുതര പ്രതിസന്ധിയാണ്. ഇന്ത്യയുടെ പേസ് ബൗളിങ് ഒരൽപ്പം ദുർബലമാണ്. മുഹമ്മദ് ഷമി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ ഇതുവരെയും മികവിലേക്കുയർന്നിട്ടില്ല. ഷമി പഴയ മികവിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷ. ആകാശ് ചോപ്ര വ്യക്തമാക്കി.

Content Highlights: Aakash Chopra gave Mohammed Shami a harsh reality check about his underwhelming return to international cricket

To advertise here,contact us