ത്രില്ലർ പോരിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; പാകിസ്താൻ ത്രിരാഷ്ട്ര കപ്പ് ഫൈനലിൽ

ഫൈനലിൽ പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടും

ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് പാകിസ്താൻ ത്രിരാഷ്ട്ര കപ്പ് ഫൈനലിൽ. ദക്ഷിണാഫ്രിക്കയുടെ 352 റൺസ് എന്ന കൂറ്റൻ വിജയ ലക്ഷ്യം പാകിസ്താൻ ഒരു ഓവർ ബാക്കി നിൽക്കെ മറികടന്നു. സൽമാൻ അലി ആഘ, മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ വിജയ് ലക്ഷ്യം മറികടക്കാൻ പാകിസ്താനെ സഹായിച്ചത്. സൽമാൻ അലി ആഘ 134 റൺസും മുഹമ്മദ് റിസ്‌വാൻ 121 റൺസും നേടി. ഫഖർ സമാൻ 41 റൺസ് നേടി.

Also Read:

Cricket
അരങ്ങേറ്റ സെഞ്ച്വറിക്കാരനോട് കൊമ്പുകോർത്ത് ഷഹീൻ; മറ്റൊരു ചരിത്രം കൂടി കുറിച്ച് താരത്തിന്റെ മാസ് മറുപടി

നേരത്തെ ക്യാപ്റ്റൻ ടെംബ ബവുമ (82), ഹെൻറിച്ച് ക്ലാസൻ (87) ,മാത്യു ബ്രീറ്റ്‌സ്‌കെ(83 ) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്കയുടെ 352 റൺസ് നേടിയെടുത്തത്. വെള്ളിയാഴ്ച കറാച്ചിയിൽ നടക്കുന്ന ഫൈനലിൽ പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടും. അടുത്ത ആഴ്ച പാകിസ്താനിലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള സന്നാഹമാണ് ത്രിരാഷ്ട്ര പരമ്പര.

Content Highlights: pakistan beat southafrica, and enter in to tri nation cup final

To advertise here,contact us