ഏകദിന ക്രിക്കറ്റിൽ വേ​ഗത്തിൽ 6,000 റൺസ്; ഹാഷിം അംലയ്ക്കൊപ്പം ബാബർ ഒന്നാമൻ

റെക്കോർഡ് നേട്ടത്തിനിടെയിലും വലിയ സ്കോറിലേക്കെത്താൻ ബാബറിന് കഴിഞ്ഞില്ല

ഏകദിന ക്രിക്കറ്റിൽ വേ​ഗത്തിൽ 6,000 റൺസ് തികച്ച താരങ്ങളിൽ ആദ്യ സ്ഥാനക്കാരായി ദക്ഷിണാഫ്രിക്കൻ മുൻ താരം ഹാഷിം അംലയും പാകിസ്താൻ താരം ബാബർ അസമും. ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലാൻഡിനെതിരെയാണ് ബാബർ റെക്കോർഡ് നേട്ടത്തിലെത്തിയത്. മത്സരത്തിൽ 10 റൺസെടുത്തപ്പോൾ ബാബർ നേട്ടത്തിലെത്തി. 123 ഇന്നിം​ഗ്സുകളിൽ നിന്നാണ് ബാബറും ദക്ഷിണാഫ്രിക്കൻ മുൻ താരം അംലയും 6,000 റൺസ് തികച്ചത്.

അതിനിടെ റെക്കോർഡ് നേട്ടത്തിനിടെയിലും വലിയ സ്കോറിലേക്കെത്താൻ ബാബറിന് കഴിഞ്ഞില്ല. 34 പന്തിൽ നാല് ഫോറും ഒരു സിക്സറും സഹിതം ബാബർ 29 റൺസെടുത്ത് പുറത്തായി. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റിനെ പാകിസ്താനെ കീഴടക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.3 ഓവറിൽ 242 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 45.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയത് പാകിസ്താന് വലിയ സ്കോറിലേക്ക് എത്തുന്നതിന് തടസമായി. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 46 റൺസെടുത്ത് ടോപ് സ്കോററായി. സൽമാൻ അലി ആ​ഗ 45 റൺസ് നേടി. തയ്യാബ് താഹിർ 38, ഫഹീം അഷറഫ് 22 എന്നിങ്ങനെയും സ്കോർ ചെയ്തു. ന്യൂസിലാൻഡിനായി വിൽ ഒ റൂക്ക് നാല് വിക്കറ്റുകൾ നേടി.

Also Read:

Cricket
ത്രിരാഷ്ട്ര കിരീടം ന്യൂസിലാൻഡിന്; ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു

മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻ‍ഡ് നിരയിൽ മിക്ക താരങ്ങളും ഭേദപ്പെട്ട നിലയിൽ സംഭാവന നൽകി. 57 റൺസെടുത്ത ഡാരൽ മിച്ചൽ ആണ് ടോപ് സ്കോറർ. ടോം ലേഥം 56 റൺസ് സംഭാവന ചെയ്തു. ഡെവോൺ കോൺവേ 48 റൺസും കെയ്ൻ വില്യംസൺ 34 റൺസും അടിച്ചെടുത്തു. ​ഗ്ലെൻ ഫിലിപ്സ് 20 റൺസുമായി പുറത്താകാതെ നിന്നു.

Content Highlights: Babar Azam becomes joint-fastest batter to score 6000 ODI runs, equals Hashim Amla’s record

To advertise here,contact us