രഞ്ജി സെമിയിൽ യശസ്വി ജയ്സ്വാൾ കളിക്കില്ല; പരിക്കിനെ തുടർന്ന് പിന്മാറി

നേരത്തെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ജയ്സ്വാൾ അം​ഗമായിരുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സെമിയിൽ മുംബൈ നിരയിൽ യശസ്വി ജയ്സ്വാൾ കളിക്കില്ല. ഇടത് കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരം രഞ്ജി സെമിയിൽ നിന്ന് പിന്മാറിയിരിക്കുന്നത്. കൂടുതൽ പരിധോനയ്ക്കായി ബെം​ഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് ജയ്സ്വാൾ എത്തിച്ചേരും.

നേരത്തെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ജയ്സ്വാൾ അം​ഗമായിരുന്നു. എന്നാൽ ഫെബ്രുവരി 12ന് പുറത്തുവിട്ട അന്തിമ ടീം ലിസ്റ്റിൽ നിന്ന് താരം പുറത്താകുകയായിരുന്നു. ഇം​ഗ്ലണ്ട് പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് ജയ്സ്വാളിന് കളിക്കാൻ അവസരം ലഭിച്ചത്. ഐപിഎല്ലിന് മുമ്പായി താരം സുഖപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read:

Sports Talk
78 പന്തിൽ വേണ്ടത് 70 റൺസ്, 9 വിക്കറ്റ് ബാക്കി, പക്ഷേ തോറ്റു; ചാംപ്യൻസ് ട്രോഫിയിലെ ആ ക്ലാസിക് മത്സരം

അതിനിടെ രഞ്ജി ട്രോഫി നിലനിർത്തുകയാണ് അജിൻക്യ രഹാനെ നായകനാകുന്ന മുംബൈയുടെ ലക്ഷ്യം. മികച്ച ഫോമിലുള്ള കരുൺ നായർ ഉൾപ്പെടുന്ന വിദർഭയാണ് മുംബൈയുടെ എതിരാളികൾ. മറ്റൊരു മത്സരത്തിൽ കേരളം ​ഗുജറാത്തിനെയും നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക.

Content Highlights: Yashasvi Jaiswal Out Of Mumbai's Ranji Trophy Semi-Final With Ankle Pain

To advertise here,contact us