'ഇന്ത്യൻ ടീമിൽ അഞ്ച് സ്പിന്നർമാരല്ല, രണ്ട് സ്പിന്നേഴ്സും മൂന്ന് ഓൾ റൗണ്ടേഴ്സുമാണുള്ളത്': രോഹിത് ശർമ

ചില ടീമുകളിൽ ആറ് പേസർമാർ വരെയുണ്ട്. അതിൽ ആർക്കും വിമർശനങ്ങളില്ല

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച് സ്പിന്നർമാർ അധികമല്ലെയെന്ന ചോദ്യങ്ങളിൽ മറുപടിയുമായി ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യൻ ടീമിൽ അഞ്ച് സ്പിന്നർമാരല്ല, മറിച്ച് രണ്ട് സ്പിന്നർമാരും മൂന്ന് ഓൾ റൗണ്ടേഴ്സുമാണുള്ളതെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.

രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് ബൗളിങ്ങിനൊപ്പം ബാറ്റ് ചെയ്യാനും കഴിയും. ഇവരുടെ സാന്നിധ്യം ബാറ്റിങ്ങിന്റെ കരുത്ത് വർധിപ്പിക്കുന്നു. മറ്റ് ടീമുകളിൽ ഫാസ്റ്റ് ബൗളിങ് ചെയ്യുന്ന ഓൾ റൗണ്ടർമാരാണുള്ളത്. ചില ടീമുകളിൽ ആറ് പേസർമാർ വരെയുണ്ട്. അതിൽ ആർക്കും വിമർശനങ്ങളില്ല. ഇന്ത്യൻ ടീമിന്റെ ശക്തിക്കനുസരിച്ചാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ബാറ്റിങ്ങിനും ബൗളിങ്ങിനും കഴിവുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും. രോഹിത് ശർമ ബം​ഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ചാംപ്യൻസ് ട്രോഫിയിൽ നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബം​ഗ്ലാദേശാണ് എതിരാളികൾ. വിജയത്തോടെ ടൂർണമെന്റ് തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അഞ്ച് സ്പിന്നർമാരാണ് ഇന്ത്യൻ ടീമിലുള്ളത്. രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് ബാറ്റുകൊണ്ടും സംഭാവന നൽകാൻ കഴിയുന്നു. കൂടാതെ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരും സ്പിന്നെറിയാൻ ഇന്ത്യൻ ടീമിലുണ്ട്.

Also Read:

Cricket
ഈ വഴിക്ക് ഒരു പന്ത് പോകത്തില്ല, ഇവിടെ ഫീൽഡ് ചെയ്യുന്നത് അവനാണ്, ​ഗ്ലെൻ ഫിലിപ്സ്

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.

Content Highlights: Others Teams Have 6 Pacers, We Have Only 2 Spinners: Rohit Sharma Refutes '5 Spinners' Criticism

To advertise here,contact us