'ട്വന്റി 20 ലോകകപ്പ് പോലെ, ഏകദിന ക്രിക്കറ്റിലെ ഈ വെല്ലുവിളിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്': വിരാട് കോഹ്‍ലി

'അതാണ് ചാംപ്യൻസ് ട്രോഫി ‍ഞാൻ ഇഷ്ടപ്പെടുന്നതിന് കാരണം'

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് എക്കാലവും വെല്ലുവിളി ഉയർത്തുന്നതാണെന്ന് ഇന്ത്യൻ താരം വിരാട് കോഹ്‍ലി. ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഒരു ട്വന്റി 20 ലോകകപ്പിന്റെ സമ്മർദ്ദമാണ് താരങ്ങളിൽ ഉണ്ടാക്കുന്നത്. ​ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് അല്ലെങ്കിൽ നാല് മത്സരമാണ് ഒരു ടീമിന് ലഭിക്കുന്നത്. ടൂർണമെന്റിൽ മികച്ച തുടക്കം ലഭിച്ചില്ലെങ്കിൽ തീർച്ചയായും ആ ടീം സമ്മർദ്ദത്തിലാകും. അതിനാൽ ആദ്യ മത്സരം മുതൽ മികച്ച പ്രകടനം നടത്താനായൊരു സമ്മർദ്ദമുണ്ട്. അതാണ് ചാംപ്യൻസ് ട്രോഫി ‍ഞാൻ ഇഷ്ടപ്പെടുന്നതിന് കാരണം. വിരാട് കോഹ്‍ലി സ്റ്റാർ സ്പോർട്സിന്റെ ഒരു പരിപാടിയിൽ പ്രതികരിച്ചു.

ഒരുപാട് കാലത്തിന് ശേഷമാണ് ചാംപ്യൻസ് ട്രോഫി നടക്കുന്നത്. എല്ലാക്കാലവും ഞാൻ ഈ ടൂർണമെന്റ് ഇഷ്ടപ്പെടുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട് ടീമുകളാണ് ഇതിൽ പങ്കെടുക്കുന്നത്. ചാംപ്യൻസ് ട്രോഫിയിലെ കോമ്പറ്റീഷൻ വളരെ ശക്തമാണ്. കോഹ്‍ലി കൂട്ടിച്ചേർത്തു.

Also Read:

Cricket
കിവികൾ കളി തുടങ്ങി; ആതിഥേയരെ തോൽപ്പിച്ച് ന്യൂസിലാൻഡിന് ജയത്തുടക്കം

ചാംപ്യൻസ് ട്രോഫിയിൽ നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബം​ഗ്ലാദേശാണ് എതിരാളികൾ. വിജയത്തോടെ ടൂർണമെന്റ് തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഫെബ്രുവരി 23ന് പാകിസ്താനെയും മാർച്ച് രണ്ടിന് ന്യൂസിലാൻഡിനെയും ​ഗ്രൂപ്പ് ഘട്ടത്തിൽ‌ ഇന്ത്യ നേരിടും. 2013ലും 2002ൽ ശ്രീലങ്കയ്ക്കൊപ്പവുമാണ് ഇന്ത്യ ഇതിന് മുമ്പ് ചാംപ്യൻസ് ട്രോഫി കിരീടം നേടിയിട്ടുള്ളത്.

Content Highlights: Virat Kohli makes candid admission ahead of IND vs BAN Champions Trophy 2025 clash

To advertise here,contact us