'ഞാൻ എപ്പോഴും ധോണിയോട് പറയാറുള്ളത്, കുറച്ചുകാലം കൂടി കളിക്കണമെന്നാണ്': സഞ്ജു സാംസൺ

'ധോണി എപ്പോൾ ഐപിഎൽ കളിച്ചാലും ആളുകൾ വിരമിക്കലിനെക്കുറിച്ചാണ് സംസാരിക്കാറുള്ളത്'

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മഹേന്ദ്ര സിങ് ധോണിയുടെ ക്രിക്കറ്റ് കരിയർ തുടർന്നുകൊണ്ടിരിക്കുകയാണ്. 43കാരനായ ധോണി അടുത്ത ഐപിഎല്ലിലും കളിക്കുമെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു. അതിനിടെ എം എസ് ധോണി ക്രിക്കറ്റ് കളിക്കുന്നത് ഒരൽപ്പകാലം കൂടി തുടരണമെന്നാണ് താൻ ആവശ്യപ്പെടാറുള്ളതെന്നാണ് ഇന്ത്യൻ താരം സഞ്ജു സാംസൺ പറയുന്നത്.

ധോണി എപ്പോൾ ഐപിഎൽ കളിച്ചാലും ആളുകൾ വിരമിക്കലിനെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. എന്നാൽ ഞാൻ ധോണിയോട് പറയാറുള്ളത്, കുറച്ച് കാലം കൂടി ഐപിഎൽ കളിക്കണമെന്നാണ്. എപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആ​ഗ്രഹിക്കുന്നതും ധോണി കുറച്ചുകാലം കൂടി ഐപിഎല്ലിൽ തുടരണമെന്നാണ്. ഇരുവരും പങ്കെടുത്ത ഒരു പരിപാടിക്കിടെ സഞ്ജു സാംസൺ പറ‍ഞ്ഞു.

SANJU 🤝 DHONI...!!!!!- Sanju said "Whenever people say that Dhoni should retire from the IPL, I always feel 'Thoda Aur' for Dhoni". [PTI] A Fanboy moment by Samson 🤍 pic.twitter.com/nI8GKa7tV7

Also Read:

Cricket
ശുഭ്മൻ ​ഗില്ലിന് സെഞ്ച്വറി; കടുവകളെ കീഴടക്കി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് ആദ്യ ജയം

2021ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും എം എസ് ധോണി വിരമിച്ചത്. 2019ലെ ഏകദിന ലോകകപ്പിൽ അവസാനമായി ഇന്ത്യൻ കുപ്പയാത്തിൽ ധോണി കളത്തിലെത്തി. എങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാ​ഗമായി ധോണി തുടരുകയാണ്. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ നായകസ്ഥാനം ഉപേക്ഷിച്ചപ്പോൾ ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത്തവണയും ധോണി ഐപിഎൽ കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: MS Dhoni Receives Big IPL Request From Sanju Samson Amid Retirement Chatter

To advertise here,contact us