രഞ്ജി ഫൈനലിൽ കേരളം മറികടക്കേണ്ടത് വിദർഭയുടെ ആ മലയാളി മതിലിനെ; ആഭ്യന്തര ക്രിക്കറ്റ് ഹീറോ കരുൺ നായർ

വിദര്‍ഭയെ ഫൈനലില്‍ എത്തിപ്പിക്കുന്നതില്‍ താരത്തിന് നിർണായക പങ്കുണ്ട്

രഞ്ജി ട്രോഫി ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്ന കേരളം കലാശപ്പോരിൽ ഏറ്റുമുട്ടുക വിദർഭയെയാണ്. ഈ മാസം 26 ന് തന്നെ വിദര്‍ഭയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വെല്ലുവിളിയാകുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടീമാണ് വിദര്‍ഭ എന്നതാണ് അതിലൊന്ന്. മറ്റൊന്ന് ഫൈനൽ മത്സരം നടക്കുന്നത് വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിലാണ് എന്നുള്ളതും.

ഇതും കൂടാതെ മറ്റൊരു പ്രധാന വെല്ലുവിളി കൂടി കേരളം മറികടക്കേണ്ടി വരും. വിദർഭയ്ക്ക് വേണ്ടി കളിക്കുന്ന മലയാളിതാരം കരുണ്‍ നായര്‍ ആണ് അത്. രഞ്ജി റണ്‍വേട്ടക്കാരില്‍ 12ാം സ്ഥാനത്തുണ്ട് കരുണ്‍. എട്ട് മത്സരങ്ങളില്‍ നേടിയത് 642 റണ്‍സ്. വിദര്‍ഭയെ ഫൈനലില്‍ എത്തിപ്പിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ട്.

Also Read:

Cricket
രഞ്ജി ട്രോഫി ഫൈനൽ പോരാട്ടം; കേരളത്തിന് വെല്ലുവിളിയാകുമോ വിദർഭയുടെ ആ ബോണസ് പോയിന്റുകൾ?

രഞ്ജില്‍ മാത്രമല്ല വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിദർഭയെ മുന്നിൽ നിന്നും നയിച്ചത് കരുൺ നായരായിരുന്നു. താരത്തിന്റെ ഈ ആഭ്യന്തര സീസണിലെ പ്രകടനം ഇന്ത്യൻ ടീമിന്റെ സെലക്ഷൻ വിവാദത്തിലേക്ക് വരെ നയിച്ചിരുന്നു. അവിശ്വസനീയമായ മിന്നും പ്രകടനം നടത്തിയിട്ടും താരത്തെ ബോർഡർ ഗാവസ്‌കർ ട്രോഫി, ഇംഗ്ലണ്ട് പരമ്പര, ചാംപ്യൻസ് ട്രോഫി ടീമിലെടുക്കാത്തത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. താരത്തിനെ എങ്ങനെ നേരിടുന്നു എന്നതിനെ കൂടി ആശ്രയിച്ചിട്ടായിരിക്കും ഫൈനലിൽ കേരളത്തിന്റെ സാധ്യതകൾ.

Content Highlights: ranji trophy final; karun nair challenge for kerala vs vidharbha

To advertise here,contact us