'റിഷഭ് പന്തിന് വൈറൽ ഫീവർ, പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല': താരം കളിക്കാത്തതിൽ ശുഭ്മൻ ​ഗിൽ

'റിഷഭ് ഫിറ്റാണെങ്കിൽ തീർച്ചയായും അയാൾക്ക് ടീമിൽ അവസരം ഉണ്ടാകും'

ചാംപ്യൻസ് ട്രോഫിയിലും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ റിഷഭിനെ മറികടന്ന് കെ എൽ രാഹുലിനാണ് ഇന്ത്യൻ ടീം അവസരം നൽകുന്നത്. എന്നാൽ ഇന്ത്യൻ ടീമിൽ റിഷഭിന് അവസരം നൽകാത്തതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ.

റിഷഭ് വൈറൽ ഫീവർ ബാധിതനാണ്. ഇപ്പോൾ താരം പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല. റിഷഭ് ഫിറ്റാണെങ്കിൽ തീർച്ചയായും അയാൾക്ക് ടീമിൽ അവസരം ഉണ്ടാകും. അസുഖ ബാധിതനായതിനാലാണ് നിലവിൽ റിഷഭ് പന്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയാത്തത്. നാളെ പാകിസ്താനെതിരായ മത്സരത്തിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ശുഭ്മൻ ​ഗിൽ പ്രതികരിച്ചു.

Also Read:

Cricket
അബദ്ധം പിണഞ്ഞ് പാകിസ്താൻ; ഇംഗ്ലണ്ട്-ഓസീസ് മത്സരത്തിന് മുമ്പ് ഉയർന്നത് ഇന്ത്യൻ ദേശീയ ​ഗാനം

അതിനിടെ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ ലക്ഷ്യമിട്ട് നാളെ ഇന്ത്യ പാകിസ്താനെ നേരിടും. ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെ നേരിട്ട സമാന ടീമിനെയാവും ഇന്ത്യ പാകിസ്താനെതിരെയും അണിനിരത്തുക. ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്.

Content Highlights: Shubman on Rishabh Pant being absent from team huddle

To advertise here,contact us