ബ്ലോക്ക്ബസ്റ്റര്‍ തൂക്കിയടി; ഇന്ത്യ-പാക് പോരാട്ടം ലൈവായി കണ്ടത് 60 കോടിയിലധികം ആളുകള്‍, റെക്കോർഡ്

ലൈവ് സ്ട്രീമിങ്ങിൽ സർവകാല റെക്കോര്‍ഡാണ് പിറന്നത്

ലോകക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരങ്ങളിലൊന്നാണ് ഇന്ത്യ-പാകിസ്താൻ‌ പോരാട്ടങ്ങൾ. ക്രിക്കറ്റിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്ന പോരാട്ടങ്ങൾ എക്കാലത്തും ആരാധകർക്ക് ആവേശമാണ്. ഇന്ത്യ-പാക് പോരാട്ടത്തിന്റെ ഫാൻ ബേസ് ഒന്നുകൂടി ഉറപ്പിക്കുന്ന ഏറ്റവും പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ചാംപ്യൻസ് ട്രോഫിയിൽ ഞായറാഴ്ച നടന്ന ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ജിയോ ഹോട്ട് സ്റ്റാറിലൂടെ ലൈവായി കണ്ടത് 60.2 കോടി ആളുകളാണെന്നാണ് ഏറ്റവും പുതിയതായി വരുന്ന റിപ്പോർട്ടുകൾ. ലൈവ് സ്ട്രീമിങ്ങിൽ സർവകാല റെക്കോര്‍ഡാണ് ഇന്നലെ പിറന്നത്.

JioHotstar gathered 602M commutative views for India Vs Pakistan. 🤯- The craze for cricket remains unmatchable! pic.twitter.com/LJf8DimJnv

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ‌ ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യം പന്തെറിഞ്ഞത്. ഈ ഓവര്‍ അവസാനിക്കുമ്പോള്‍ ജിയോ ഹോട്ട് സ്റ്റാർ‌ വ്യൂവര്‍ഷിപ്പ് 6.8 കോടിയിലെത്തിയിരുന്നു. പാക് ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ വ്യൂവര്‍ഷിപ്പ് 32.1 കോടിയിലെത്തിയിരുന്നു.

Also Read:

Cricket
നമുക്ക് കോഹ്‌ലിയെ കുറിച്ച് സംസാരിക്കാം, ഫോമിലല്ലെന്ന് വിധിയെഴുതിയ ആളാണ് സെഞ്ച്വറി നേടിയത്: പാക് ക്യാപ്റ്റന്‍

ഇന്ത്യ ചെയ്‌സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കാഴ്ച എണ്ണം 33.8 കോടിയില്‍ എത്തി. ഇന്ത്യ വിജയത്തിന്റെ വക്കില്‍ എത്തി നില്‍ക്കെ വ്യൂവര്‍ഷിപ്പ് 36.2 കോടിയിലേക്ക് ഉയരുകയും ചെയ്തു. മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

Content Highlights: JioHotstar gathered 602M commutative views for India Vs Pakistan

To advertise here,contact us