ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്; ആദ്യ അഞ്ചിൽ തിരിച്ചെത്തി കോഹ്‍ലി, ഗിൽ ഒന്നാമത് തന്നെ

ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് കോഹ്‍ലിയുടെ റാങ്കിങ്ങിലെ മുന്നേറ്റം

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ തിരിച്ചെത്തി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‍ലി. ആറാം സ്ഥാത്തുണ്ടായിരുന്ന കോഹ്‍ലി ഒരു സ്ഥാനം മെച്ചെപ്പെടുത്തിയാണ് അഞ്ചിലേക്കെത്തിയത്. ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് കോഹ്‍ലിയുടെ റാങ്കിങ്ങിലെ മുന്നേറ്റം. നേരത്തെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു ന്യൂസിലാൻഡ് ബാറ്റർ ഡ‍ാരൽ മിച്ചൽ ആറാം സ്ഥാനത്തായി.

ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ശുഭ്മൻ ​ഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ചാംപ്യൻസ് ട്രോഫിക്ക് മുമ്പായാണ് ഏകദിന റാങ്കിങ്ങിൽ ​ഗിൽ ഒന്നാമനായത്. പാകിസ്താന്റെ ബാബർ അസം രണ്ടാമതും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാം സ്ഥാനത്തും തുടരുകയാണ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻ‍റിച്ച് ക്ലാസനാണ് നാലാം സ്ഥാനത്തുള്ളത്.

Also Read:

Sports Talk
ഓർമയിൽ സൂക്ഷിക്കുന്ന മത്സരങ്ങൾ, അവിസ്മരണീയ പോരാട്ടങ്ങൾ; ചാംപ്യൻസ് ട്രോഫിയുടെ നാൾവഴികൾ

കഴിഞ്ഞ ദിവസം പുറത്തുവന്ന ടീമുകളുടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ലോകചാംപ്യന്മാരായ ഓസ്ട്രേലിയ രണ്ടാമതും പാകിസ്താൻ മൂന്നാം സ്ഥാന്നത്തുമുണ്ട്. ബൗളർമാരുടെ ഏകദിന റാങ്കിങ്ങിൽ ശ്രീലങ്കൻ മഹീഷ് തീക്ഷണയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ അഫ്​ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്.

Content Highlights: ICC ODI Rankings: Shubman Gill Extends Lead At No. 1, Virat Kohli heads Into Top 5

To advertise here,contact us