ഐസിസി ചാംപ്യന്സ് ട്രോഫി ക്രിക്കറ്റില് സെമി ഫൈനലിലെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാനെതിരായ നിര്ണായക പോരാട്ടം മഴയെ തുടര്ന്ന് ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് പോയിൻറ് അടിസ്ഥാനത്തിൽ ഓസീസ് സെമിയിലേക്ക് മുന്നേറിയത്. ഇപ്പോൾ മത്സരത്തിനിടെയുണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
അഫ്ഗാനിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിനിടയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് തന്റെ പെരുമാറ്റം കൊണ്ട് ഇപ്പോൾ ആരാധകരുടെ കെെയ്യടി നേടുന്നത്. അഫ്ഗാന്റെ ബാറ്റിങ്ങിനിടെ നൂർ അഹമ്മദിനെതിരെ റൺഔട്ട് അപ്പീൽ ചെയ്യാനുള്ള അവസരം ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇൻഗ്ലിസിന് ലഭിച്ചിരുന്നു. മറ്റ് ഓസ്ട്രേലിയൻ താരങ്ങൾ റൺഔട്ടിന് അപ്പീൽ ചെയ്തെങ്കിലും പിന്നാലെ ക്യാപ്റ്റൻ സ്മിത്ത് അപ്പീൽ പിൻവലിക്കാൻ അമ്പയറോട് ആവശ്യപ്പെട്ടു.
pic.twitter.com/3SUp3gqY5W
Great Sportsmanship from captain Steve Smith.Noor was clearly out. pic.twitter.com/tMvZD06bP3
അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന്റെ 47-ാം ഓവർ കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമർസായി മിഡ് വിക്കറ്റിലേക്ക് കളിച്ച് സിംഗിൾ എടുത്തു. സിംഗിൾ എടുത്തതിന് പിന്നാലെ ഉടനെ തന്നെ ഓവർ അവസാനിച്ചെന്ന ധാരണയിൽ അഫ്ഗാൻ താരം നൂർ അഹമ്മദ് ക്രീസ് വിട്ട് ഇറങ്ങി. എന്നാൽ നൂർ ക്രീസ് വിടുമ്പോഴേക്കും ഇൻഗ്ലിസ് സ്റ്റംപ് ഇളക്കുകയും പിന്നാലെ റൺഔട്ടിനായി അപ്പീലും ചെയ്തു.
എന്നാൽ ഈ സമയം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇടപെടുകയായിരുന്നു. ആ അപ്പീൽ പരിഗണിക്കേണ്ടതില്ലെന്ന് ഓസീസ് ക്യാപ്റ്റൻ ഓൺഫീൽഡ് അംപയർമാരോട് പറഞ്ഞു. സ്മിത്തിന്റെ ഈ നീക്കം സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് നേടുന്നത്.
Content Highlights: ICC Champions Trophy 2025: Steve Smith Wins Hearts With Generous Gesture, Withdraws Appeal After Run-Out Incident