മഴയെടുത്ത ഓസീസ്- അഫ്ഗാന്‍ മത്സരത്തില്‍ എന്തുകൊണ്ട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം പ്രയോഗിച്ചില്ല? കാരണമുണ്ട്

അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക പോരാട്ടം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നതോടെയാണ് ഓസീസ് സെമിയിലേക്ക് മുന്നേറിയത്

ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമി ഫൈനലിലെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക പോരാട്ടം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നതോടെയാണ് ഓസീസ് സെമിയിലേക്ക് മുന്നേറിയത്. മഴ പെയ്തിട്ടും എന്തുകൊണ്ടാണ് ഈ മത്സരത്തില്‍ മഴനിയമമായ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിക്കാതിരുന്നത്? പരിശോധിക്കാം.

Australia are through to the #ChampionsTrophy semi-finals: https://t.co/EG0mcSCwZo pic.twitter.com/Gt5Zj2BvPI

ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. മത്സരം പുനഃരാരംഭിക്കാന്‍ സാധിക്കാതെ വന്നതോടെ പിന്നീട് മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഇതോടെ ഇരുടീമുകളും ഒരോ പോയിന്റുകള്‍ വീതം പങ്കിട്ടു. നാല് പോയിന്റുമായി ഓസീസ് സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു.

Also Read:

Cricket
'സ്മിത്ത്, താങ്കള്‍ ഒരു മാന്യനാണ്!'; റണ്‍ ഔട്ട് അപ്പീല്‍ പിന്‍വലിച്ച ഓസീസ് ക്യാപ്റ്റനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

നിലവിലെ സാഹചര്യത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം പ്രയോഗിക്കാന്‍ സാധിക്കില്ല. ഏകദിന ഫോര്‍മാറ്റില്‍ ഡക്ക്വര്‍ത്ത്- ലൂയിസ്‌- സ്‌റ്റേണ്‍ എന്ന മഴനിയമം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇരു ടീമുകളും ഏറ്റവും ചുരുങ്ങിയത് 20 ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം. അഫ്ഗാനെതിരെ ഓസ്ട്രേലിയയ്ക്ക് വെറും 12.5 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ഇതുകൊണ്ടാണ് ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കാതെ പോയത്.

Content Highlights: AFG vs AUS: Why the DLS method is not applied in Champions Trophy match between Australia and Afghanistan?

To advertise here,contact us