'തലമുറകൾക്ക് പ്രോത്സാഹനമാകുന്ന ഇതിഹാസം'; വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ​ഗ്ലെൻ ഫിലിപ്സ്

'ഇന്ന് കരിയറിലെ 300-ാം ഏകദിനത്തിനാണ് വിരാട് ഒരുങ്ങുന്നത്. ഒരു താരം 300 ഏകദിനങ്ങൾ കളിക്കുകയെന്നത് ചെറിയനേട്ടമല്ല.'

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ന്യൂസിലാൻഡ് താരം ​ഗ്ലെൻ ഫിലിപ്സ്. കോഹ്‍ലിയെന്ന ഇതിഹാസ താരം ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന യുവതലമുറയ്ക്ക് എക്കാലവും പ്രോത്സാഹനമാകുമെന്ന് ഫിലിപ്സ് പറഞ്ഞു. 'വിരാട് കോഹ്‍ലി ക്രിക്കറ്റിനായി കഠിനാദ്ധ്വാനം ചെയ്യുന്നു. ക്രിക്കറ്റിൽ വിരാട് കോഹ്‍ലി നേടിയതും ഇന്ത്യൻ ക്രിക്കറ്റിനായി വിരാട് സ്വന്തമാക്കിയതുമെല്ലാം ഏറെ വലിയ നേട്ടങ്ങളാണ്. ഇത് ക്രിക്കറ്റിലേക്ക് കടന്നുവരാനാ​ഗ്രഹിക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമാണ്.' ചാംപ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യയെ നേരിടുന്നതിന് മുമ്പായാണ് ഫിലിപ്സിന്റെ വാക്കുകൾ.

'ഇന്ന് കരിയറിലെ 300-ാം ഏകദിനത്തിനാണ് വിരാട് ഒരുങ്ങുന്നത്. ഒരു താരം 300 ഏകദിനങ്ങൾ കളിക്കുകയെന്നത് ചെറിയനേട്ടമല്ല. പ്രത്യേകിച്ചും മുൻ തലമുറയിലെ താരങ്ങളെപ്പോലെ ഇപ്പോൾ ഏകദിന മത്സരങ്ങൾ നടക്കാറില്ല. എന്നിട്ടും വിരാട് ഏകദിനങ്ങളിലെ തന്റെ മികവ് തുടരുകയാണ്. വ്യക്തിപരമായി തനിക്ക് കോഹ്‍ലിയുമായി ചെറിയ ബന്ധം മാത്രമെയുള്ളു. എന്നാൽ ആ ഇതിഹാസത്തിന്റെ തലമുറയിലെ താരമെന്നത് തനിക്ക് അഭിമാനമാണ്.' ​ഗ്ലെൻ ഫിലിപ്സ് വ്യക്തമാക്കി.

Also Read:

Sports Talk
കേരളത്തിന് നഷ്ടമായ താരം, ആഭ്യന്തര ക്രിക്കറ്റിൽ അയാളുടെ ആധിപത്യം; അവ​ഗണിക്കാനാവാതെ കരുൺ

ഐസിസി ചാംപ്യൻസ് ട്രോഫിയിലെ അവസാന ​ഗ്രൂപ്പ് മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലാണ് അവസാന ​ഗ്രൂപ്പ് മത്സരം. ഇരുടീമുകളും ഇതിനോടകം സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. എങ്കിലും ​ഗ്രൂപ്പ് ചാംപ്യന്മാരാകാനാവും ഇരുടീമുകളുടെയും ലക്ഷ്യം. ​ഗ്രൂപ്പിൽ ഒന്നാമത് എത്തുന്ന ടീമിന് സെമിയിൽ ഓസ്ട്രേലിയയും രണ്ടാമത്തെ ടീമിന് ദക്ഷിണാഫ്രിക്കയും എതിരാളികളാകും.

Content Highlights: Glenn Phillips Marvels About Virat Kohli Ahead Of His 300th ODI

To advertise here,contact us