'ഇന്ത്യ മികച്ച ടീമെങ്കിൽ പാകിസ്താനുമായി കുറച്ച് മത്സരങ്ങൾ കളിക്കൂ'; വെല്ലുവിളിച്ച് സഖ്‌ലെയ്ന്‍ മുഷ്താഖ്

'അപ്പോൾ ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ടീമെന്ന് തെളിയും'

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും തോൽവി സമ്മതിക്കാതെ പാകിസ്താൻ മുൻ താരം സഖ്ലെയ്ൻ മുഷ്താഖ്. ഇന്ത്യ മികച്ച ടീമെങ്കിൽ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാൻ തയ്യാറാകണമെന്നാണ് മുൻ താരത്തിന്റെ വാദം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ ഇന്ത്യ മികച്ച ടീമെന്ന് സമ്മതിക്കാൻ തനിക്ക് ബുദ്ധിമുട്ടില്ല. ഇന്ത്യയ്ക്ക് മികച്ച താരങ്ങളുണ്ട്. ഇന്ത്യ മികച്ച ക്രിക്കറ്റ് കളിക്കുന്നു. മുഷ്താഖ് ചൂണ്ടിക്കാട്ടി.

ഇന്ത്യ മികച്ച ടീമെങ്കിൽ പാകിസ്താനുമായി 10 ടെസ്റ്റുകളും 10 ഏകദിനങ്ങളും 10 ട്വന്റി 20യും കളിക്കാൻ തയ്യാറാകണം. അപ്പോൾ ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ടീമെന്ന് തെളിയും. മുഷ്താഖ് പ്രതികരിച്ചു.

പാകിസ്താൻ ക്രിക്കറ്റിൽ കഴിഞ്ഞ രണ്ട് വർഷം ഒരുപാട് കാര്യങ്ങൾക്ക് മാറ്റമുണ്ടായി. എന്നാൽ മോശം പ്രകടനം അങ്ങനെ തന്നെ നിൽക്കുന്നു. മാറ്റങ്ങൾ ശരിയായ രീതിയിൽ ഉണ്ടാകണം. അപ്പോൾ ഇന്ത്യപ്പോലുള്ള ടീമുകളെ പരാജയപ്പെടുത്താൻ കഴിയുന്ന ടീമായി പാകിസ്താൻ ക്രിക്കറ്റ് മാറും. മുഷ്താഖ് വ്യക്തമാക്കി.

Also Read:

Cricket
രഞ്ജി ട്രോഫി ഫൈനൽ; 350 കടന്ന് വിദർഭയുടെ ലീഡ്, പ്രതീക്ഷകൾ അകന്ന് കേരളം

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയോടും ന്യൂസിലാൻഡിനോടും പരാജയപ്പെട്ടാണ് പാകിസ്താൻ പുറത്തായത്. ബം​ഗ്ലാദേശുമായ മത്സരം മഴയെടുത്തതോടെ ആശ്വാസ ജയമെന്ന ആ​ഗ്രഹവും പാകിസ്താന് അന്യമായി. 2023 ഏകദിന ലോകകപ്പിൽ സെമി കാണാതെ പുറത്തായ പാകിസ്താന് 2024 ട്വന്റി 20 ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. പിന്നാലെ ഇത്തവണ ചാംപ്യൻസ് ട്രോഫിയിലും ​ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ പുറത്താകുകയായിരുന്നു.

Content Highlights:  Pakistan Legend's Open Challenge To Team India

To advertise here,contact us