ഗ്രൗണ്ടില്‍ ശ്രേയസിന്‍റെ 'റിങ്കാ റിങ്കാ റോസസ്'; അനുകരിച്ച് വിരാട് കോഹ്‌ലി, വൈറലായി വീഡിയോ

തൊട്ടടുത്ത ഓവറില്‍ വിരാട് കോഹ്ലി അയ്യരുടെ അടുത്തേക്ക് ചെന്ന് ശ്രേയസ് കറങ്ങിയത് അനുകരിക്കുകയും ചെയ്തു

ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങിനിടെ ശ്രേയസ് അയ്യരുടെയും വിരാട് കോഹ്‌ലിയുടെയും രസകരമായ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയതായിരുന്നു ന്യൂസിലാന്‍ഡ്. ഫീല്‍ഡിങ്ങിന്റെ ഇടയില്‍ വെച്ച് ശ്രേയസ് അയ്യര്‍ പന്ത് കാണാതെ 360 ഡിഗ്രി ചുറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്.

30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ശ്രേയസ് അയ്യര്‍. ഇതിനിടെ തന്റെ കാലിനടുത്തെത്തിയ പന്ത് പെട്ടെന്ന് കണ്ടെത്താന്‍ കഴിയാതെ അദ്ദേഹം ആശയക്കുഴപ്പത്തിലായി. ഭാഗ്യവശാല്‍ അത് ശ്രേയസിനെ കടന്നുപോയിരുന്നില്ല. പക്ഷേ അദ്ദേഹത്തിന് ബാലന്‍സ് നഷ്ടപ്പെട്ടതിനാല്‍ അത് പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

Also Read:

Cricket
നിങ്ങൾക്ക് ആള് മാറി ​ഗയ്സ്! കോഹ്‌ലിയുടെ ക്യാച്ചെടുത്ത ഗ്ലെന്‍ ഫിലിപ്സിനെതിരെ ഫാന്‍സ്, പക്ഷേ പിണഞ്ഞത് വൻ അബദ്ധം

തൊട്ടടുത്ത ഓവറില്‍ വിരാട് കോഹ്ലി അയ്യരുടെ അടുത്തേക്ക് ചെന്ന് ശ്രേയസ് കറങ്ങിയത് അനുകരിക്കുകയും ചെയ്തു. കമന്ററി ബോക്സിനുള്ളിൽ റിങ്കാ റിങ്കാ റോസസ് എന്ന കമന്റും വന്നിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Ringa ringa roses #indiancricket #ipl #cricket #viratkohli #rohitsharma #indiancricketteam #msdhoni #india #teamindia #cricketfans #cricketlovers #t #bcci #icc #worldcup #klrahul #rcb #cricketer #dhoni #virat #kingkohli #mumbaiindians #csk #cricketlover #cricketmerijaan #hardik pic.twitter.com/Se21KunyFZ

അതേസമയം ന്യൂസിലാന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ആവേശവിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ 44 റണ്‍സിനാണ് കിവിപ്പടയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 250 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ന്യൂസിലാന്‍ഡിനെ 45.3 ഓവറില്‍ 205 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു.

Content Highlights: Virat Kohli mimics Shreyas Iyer's fielding blunder in hilarious moment, Video

To advertise here,contact us