BCCI സമ്മാനതുകയ്ക്ക് പുറമെ KCA യുടെ ഒന്നരക്കോടിയും; രഞ്ജി ട്രോഫി ചരിത്ര താരങ്ങൾക്ക് ആദരം

സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമോദന ചടങ്ങും ഇന്ന് വൈകുന്നേരം നടന്നു

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരള ടീം ടൂർണമെന്റിന് ശേഷം നാട്ടിലെത്തി. തിരുവനന്തപുരത്ത് എത്തിയ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ശേഷം സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമോദന ചടങ്ങും ഇന്ന് വൈകുന്നേരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി. കായികമന്ത്രി അബ്ദു റഹ്‌മാൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, കെസിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Also Read:

Cricket
നോമ്പ് എടുക്കാതെ ഗ്രൗണ്ടില്‍ വെള്ളം കുടിച്ചു, വന്‍ സൈബര്‍ ആക്രമണം; ഷമിയെ പിന്തുണച്ച് ആരാധകര്‍

ഫൈനലിൽ വിദർഭയോട് സമനില പിടിച്ച് ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ നഷ്ടത്തിൽ കിരീടം നഷ്ടമായെങ്കിലും തലയുയർത്തിയാണ് കേരളം മടങ്ങുന്നത്. അതേ സമയം രഞ്ജിട്രോഫി ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായ കേരളത്തിന് മൂന്ന് കോടി രൂപ പാരിതോഷികം ലഭിക്കും. കിരീടം നേടിയ വിദർഭയ്ക്ക് ഒന്നര കോടിയാണ് ലഭിക്കുക. കേരളത്തിന് ബിസിസിഐ നൽകുന്ന സമ്മാന തുകയ്ക്ക് പുറമെ കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങൾക്കും മാനേജ്‌മെന്റിനും കെസിഎ ഒന്നര കോടി രൂപ കൂടി നൽകും. കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് ഇതുമായി സംബന്ധിച്ച പ്രഖ്യാപനം നടത്തി.

Content Highlights: Apart from the BCCI prize money and KCA's one and a half crore

To advertise here,contact us