'ഓസീസിനെതിരെ ഇന്ത്യ നീല ജഴ്സിക്ക് പകരം ഓറഞ്ച് ജഴ്സി ധരിക്കണം'; കാരണമുണ്ടെന്ന് കമ്രാൻ അക്മൽ

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-ഓസ്ട്രേലിയയെ മത്സരം ഉടൻ ആരംഭിക്കും

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. 2023ൽ നടന്ന ഏകദിന ലോകകപ്പിന്റെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെയും ഫൈനലിൽ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ട്രാവിസ് ഹെഡ്. ഇന്നത്തെ മത്സരത്തിലും ട്രാവിസ് ഹെഡിന്റെ പ്രകടനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ. അതിനിടെ ഇന്ത്യയ്ക്ക് ഉപദേശം നൽകി രം​ഗത്തെത്തിയിരിക്കുകയാണ് പാകിസ്താൻ മുൻ താരം കമ്രാൻ അക്മൽ.

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നീല ജഴ്സിക്ക് പകരം ഓറ‍ഞ്ച് ജഴ്സി ധരിച്ച് ഇറങ്ങണം, പിന്നെ ട്രാവിസ് ​ഹെഡിനെ പേടിക്കേണ്ടതില്ലെന്ന് അക്മൽ തമാശപൂർവം പറഞ്ഞു. നീല ജഴ്സി ധരിച്ചെത്തുന്ന ടീമുകൾക്കെതിരെ ട്രാവിസ് ഹെഡ് തകർപ്പൻ ഫോമിൽ കളിക്കാറുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകരുടെ നിരീക്ഷണങ്ങളുണ്ട്. ഇതും കൂടി പരി​ഗണനയിലെടുത്താണ് അക്മലിന്റെ തമാശ.

Also Read:

Sports Talk
സച്ചിന്റെ ഓൾറൗണ്ട് പ്രകടനം, യുവരാജിന്റെ പിറവി; ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ-ഓസീസ് ചരിത്രനിമിഷങ്ങൾ

Travis Head when he sees opposition team in blue jersey pic.twitter.com/2nXyekXaEs

അതിനിടെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ അൽപ്പസമയത്തിനുള്ളിൽ ഓസ്ട്രേലിയയെ നേരിടും. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്. ആവേശകരമായ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

Content Highlights: India shouldn’t wear the blue jersey for CT25 semi, jokes Kamran Akmal

To advertise here,contact us