വിക്കറ്റിനെറിഞ്ഞ പന്ത് വിട്ടുകളഞ്ഞു; ഫീൽഡിങ് പിഴവിൽ കുൽദീപിനെ പൊരിച്ച് രോഹിതും കോഹ്‌ലിയും; വീഡിയോ

ഫീൽഡിങ് പിഴവ് വരുത്തിയ കുൽദീപ് യാദവിനെ ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയും സീനിയർ താരം വിരാട് കോഹ്‌ലിയും

ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയൻ ബാറ്റിങ്ങിനിടെ ഫീൽഡിങ് പിഴവ് വരുത്തിയ കുൽദീപ് യാദവിനെ ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയും സീനിയർ താരം വിരാട് കോഹ്‌ലിയും. ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 32–ാം ഓവറിലായിരുന്നു സംഭവം. കുൽദീപ് യാദവിന്റെ അഞ്ചാം പന്തിൽ സ്റ്റീവ് സ്മിത്ത് സിംഗിളെടുത്തിരുന്നു.

ഡീപ് സ്ക്വയർ ലഗിൽ നിന്നും പന്ത് സ്വീകരിച്ച കോഹ്‌ലി അത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാൽ ആ പന്ത് സ്വീകരിക്കാതെ കുൽദീപ് മാറിനിൽക്കുകയാണ് ചെയ്തത്. ഇതോടെ രണ്ടാം റൺ ഓടാനായി സ്മിത്ത് ക്രീസിൽ നിന്നിറങ്ങി. എന്നാൽ ഉടനെ തന്നെ പന്ത് രോഹിത് ശർമ പിടിച്ചെടുത്ത് ഡബിൾ നിഷേധിച്ചു.

Also Read:

Cricket
സിംഗിൾ ഓടാനൊരുങ്ങിയ ലബുഷെയ്നെ തമാശയ്ക്ക് പിടിച്ചുവെച്ച് ജഡേജ; സംഭവം സീരിയസാക്കി സ്മിത്ത്; തർക്കം; വീഡിയോ

ഇതോടെ പന്തെറിഞ്ഞ കോലി കുൽദീപിനെതിരെ തിരിഞ്ഞു. രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ശേഷം രോഹിത് ശർമയും ഗ്രൗണ്ടിൽവച്ച് രോഷം പ്രകടിപ്പിച്ചപ്പോൾ നിശബ്ദനായി നോക്കി നിൽക്കുക മാത്രമാണ് കുൽദീപ് ചെയ്തത്.

മത്സരത്തിൽ എട്ടോവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 44 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. സ്പിന്നർമാരായ വരുൺ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ അക്ഷര്‍ പട്ടേലും ഒരു വിക്കറ്റ് നേടിയിരുന്നു.പേസർ ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറിൽ 264 റൺസെടുത്തു പുറത്തായി. അർധ സെഞ്ചറി നേടി തിളങ്ങിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്സ് ക്യാരിയുമാണ് ഓസ്ട്രേലിയയെ ഈ സ്കോറിലെത്തിച്ചത്.

Content Highlights: Rohit Sharma, Virat Kohli Left Fuming, Launch Angry Rant At Kuldeep Yadav

To advertise here,contact us