'എല്ലാ മത്സരങ്ങളും ദുബായിൽ കളിച്ച ഇന്ത്യയ്ക്ക് പിച്ചിന്റെ സ്വഭാവം നന്നായി അറിയാം': സ്റ്റീവ് സ്മിത്ത്

മത്സരഫലം നിർണയിക്കുക ഓസ്ട്രേലിയ എങ്ങനെ ഇന്ത്യൻ സ്പിൻ നിരയെ നേരിടുന്നുവെന്നതിനെ ആശ്രയിച്ചാവുമെന്നും സ്മിത്ത് പറയുന്നു

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ടൂർണമെന്റ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. ചാംപ്യൻസ് ട്രോഫിയിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ഓസീസ് ടീം വേദിരാജ്യമായ പാകിസ്താനിലാണ് കളിച്ചത്. എന്നാൽ സുരക്ഷ കാരണങ്ങളാൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരുന്നു. എല്ലാ മത്സരങ്ങളും ദുബായിൽ കളിച്ച ഇന്ത്യയ്ക്ക് മത്സരത്തിൽ ആനുകൂല്യമുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഓസ്ട്രേലിയൻ ടീം നായകൻ സ്റ്റീവ് സ്മിത്ത്.

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിച്ചത്. പിച്ചിന്റെ സ്വഭാവം ഇന്ത്യൻ ടീമിന് ഇപ്പോൾ നന്നായി അറിയാം. എന്നാൽ അത് ഇന്ത്യൻ ടീമിന് ഒരു ആനുകൂല്യമാണോയെന്ന് തനിക്ക് അറിയില്ല. ദുബായിലെ പിച്ചുകൾ വരണ്ടതാണ്. അത് എങ്ങനെ പെരുമാറുമെന്ന് മുൻ മത്സരങ്ങളിൽ നിന്നും മനസിലാക്കിയിട്ടുണ്ടെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

Also Read:

Cricket
ചാംപ്യൻസ് ട്രോഫി സെമിക്ക് മുമ്പ് അഞ്ച് ഇന്ത്യ-ഓസീസ് ഏകദിന മത്സരഫലങ്ങൾ ഇങ്ങനെയാണ്

മത്സരഫലം നിർണയിക്കുക ഓസ്ട്രേലിയ എങ്ങനെ ഇന്ത്യൻ സ്പിൻ നിരയെ നേരിടുന്നുവെന്നതിനെ ആശ്രയിച്ചാവുമെന്നും സ്മിത്ത് പറയുന്നു. ഇന്ത്യൻ സ്പിൻ നിരയ്ക്ക് മികച്ച കരുത്തുണ്ട്. ഇന്ത്യൻ സ്പിൻ നിര ഓസ്ട്രേലിയക്ക് കനത്ത വെല്ലുവിളി ആയേക്കുമെന്നും സ്മിത്ത് വ്യക്തമാക്കി.

Content Highlights: Steve Smith Veers Into India's 'Venue Advantage' Row

To advertise here,contact us