താരങ്ങൾക്ക് മേലെയുള്ള BCCI യുടെ നിയന്ത്രണം IPL ലേക്കും; ഈ സീസൺ മുതൽ പ്രാബല്യത്തിൽ

ഇന്ത്യൻ ടീമിന് പുറമെ ഐപിഎല്ലിലും താരങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ബിസിസിഐ

ഇന്ത്യൻ ടീമിന് പുറമെ ഐപിഎല്ലിലും താരങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ബിസിസിഐ. മാര്‍ച്ച് 22ന് തുടങ്ങുന്ന ഈ സീസണ്‍ മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ബിസിസിഐ അറിയിച്ചു. ഈമാസം ഇരുപതിന് ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക യോഗത്തില്‍ ഐപിഎല്‍ ക്യാപ്റ്റന്മാരോട് പുതിയ നയം വിശദീകരിക്കും. മത്സര ദിവസത്തിനൊപ്പം ഇനിമുതല്‍ പരിശീലന ദിവസങ്ങളിലും താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്രഡിറ്റേഷനില്ലാത്ത സപ്പോര്‍ട്ട് സ്റ്റാഫിനോ ഡ്രസ്സിംഗ് റൂമില്‍ പ്രവേശിക്കാനാവില്ല.

Also Read:

Cricket
'വിജയത്തിനായി നന്നായി ശ്രമിച്ചു, ബാറ്റിങ്ങിൽ മികച്ച സ്കോറിലെത്താൻ സാധിച്ചില്ല': സ്റ്റീവ് സ്മിത്ത്

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്. ടീമിനൊപ്പമുള്ള യാത്രകളില്‍ കുടുംബാംഗങ്ങള്‍ക്ക് വിലക്ക്, സപ്പോർട്ടിങ് സ്റ്റാഫുകൾ, പേഴ്‌സണൽ സ്റ്റാഫുകൾ എന്നിവർക്ക് മേലെയുള്ള കടുത്ത നിയന്ത്രണങ്ങൾ, ഒരുമിച്ചുള്ള യാത്ര നിർബന്ധം തുടങ്ങിയവയായിരുന്നു ചാംപ്യൻസ് ട്രോഫി മുതൽ നിലവിൽ വന്ന നിയന്ത്രണങ്ങൾ. ഇന്ത്യൻ ടീമിലെന്ന പോലെ രാജ്യത്തെ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലും അച്ചടക്കം കൊണ്ടുവരാനാണ് പുതിയ നിയമങ്ങൾ എന്ന് ബിസിസിഐ അറിയിച്ചു.

Content Highlights: BCCI's control over players to IPL; Effective this season

To advertise here,contact us