ഗ്രൂപ്പ് മത്സരത്തിലെ ഇന്ത്യയ്‌ക്കെതിരായ തോൽവി പാഠമാക്കും, ഫൈനലിൽ എന്തും സംഭവിക്കും; വില്യംസൺ

ദക്ഷിണാഫ്രിക്കയ്‌ക്കയെ തോൽപ്പിച്ച് ഫൈനലിലെത്തിയതിന് പിന്നാലെ പ്രതികരണവുമായി ന്യൂസിലാൻഡിന്റെ സൂപ്പർ താരം കെയ്ൻ വില്യംസൺ

ഇന്നലെ ലാഹോറിൽ നടന്ന ചാംപ്യൻസ് ട്രോഫി രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കയെ തോൽപ്പിച്ച് ഫൈനലിലെത്തിയതിന് പിന്നാലെ പ്രതികരണവുമായി ന്യൂസിലാൻഡിന്റെ സൂപ്പർ താരം കെയ്ൻ വില്യംസൺ. ഇന്ത്യ മികച്ച ടീമാണെന്നും എന്നാൽ ഗ്രൂപ്പ് മത്സരത്തിലെ തോൽ‌വിയിൽ നിന്ന് പാഠമുൾക്കൊണ്ട് പരമാവധി പൊരുതുമെന്നും വില്യംസൺ പറഞ്ഞു. 'ഇന്ത്യ ഒരു മികച്ച ടീമാണ്, അവർ നന്നായി കളിക്കുന്നു, അവസാന മത്സരത്തിൽ നിന്ന് ചില പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കേണ്ടതുണ്ട്, കിരീടം നേടണമെങ്കിൽ ഫൈനൽ ജയിക്കേണ്ടതുണ്ട്, അതുകൊണ്ട് തന്നെ എന്തും സംഭവിക്കാം', വില്യംസൺ കൂട്ടിച്ചേർത്തു.

ചാംപ്യൻസ് ട്രോഫി സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 50 ഓവർ പൂർത്തിയാകുമ്പോൾ ന്യൂസിലാൻഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുക്കാനെ സാധിച്ചുള്ളു.

Also Read:

Cricket
'ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഈ മികവ് ഒരിക്കൽകൂടി ആവർത്തിക്കണം': മിച്ചൽ സാന്റനർ

യുവതാരം രചിന്‍ രവീന്ദ്രയുടെയും സീനിയര്‍ താരം കെയ്ന്‍ വില്യംസന്റെയും സെഞ്ച്വറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും ഇന്നിങ്‌സുകളുമാണ് കിവീസിന് കരുത്തായത്. മറുപടി ബാറ്റിങ്ങിൽ ഡേവിഡ് മില്ലർ സെഞ്ച്വറിയുമായി തകർത്തടിച്ചെങ്കിലും ക്യാപ്റ്റൻ സാന്റ്നറുടെ മികവിൽ കിവീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

Content Highlights: Anything can happen in the final; kane Williamson on india vs new zeland champions trophy final

To advertise here,contact us