'കളിക്കുന്നത് രാജ്യത്തിന് വേണ്ടി'; ഷമിക്കെതിരായ റസ്വിയുടെ വാദത്തെ പ്രതിരോധിച്ച് കുടുംബവും മറ്റ് പുരോഹിതരും

നോമ്പെടുക്കാത്ത മുഹമ്മദ് ഷമി കുറ്റക്കാരനെന്ന അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് റസ്വിയുടെ പരാമർശത്തെ പ്രതിരോധിച്ച് ഷമിയുടെ കുടുംബം

നോമ്പെടുക്കാത്ത മുഹമ്മദ് ഷമി കുറ്റക്കാരനെന്ന അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് റസ്വിയുടെ പരാമർശത്തെ പ്രതിരോധിച്ച് ഷമിയുടെ സഹോദരൻ മുംതാസ്. അദ്ദേഹം രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നതെന്ന് പറഞ്ഞ മുംതാസ് ഈ കഠിന ചൂടിൽ നോമ്പ് അനുഷ്ഠിക്കാത്തത്തിന് ഒരു ക്രിക്കറ്റ് കളിക്കാരനെ കളിക്കാരനെ കുറ്റപ്പെടുത്തുന്നത് ലജ്ജാകരമാണെന്നും അഭിപ്രായപ്പെട്ടു.

"അദ്ദേഹം രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. നോമ്പ് നിലനിർത്തിയിട്ടില്ലാത്ത നിരവധി താരങ്ങൾ ഇത്തവണ ടൂർണമെന്റ് കളിച്ചിട്ടുണ്ട്. അതിനാൽ ഇത് പുതിയ കാര്യമല്ല. അദ്ദേഹത്തെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയുന്നത് വളരെ ലജ്ജാകരമാണ്. മുഹമ്മദ് ഷമിയോട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കരുതെന്നും മാർച്ച് 9 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കണമെന്നും ഞങ്ങൾ പറയും, മുംതാസ് എഎൻഐയോട് പറഞ്ഞു.

Also Read:

Cricket
നോമ്പെടുക്കാത്ത ഷമി കുറ്റക്കാരൻ, മറുപടി പറയേണ്ടി വരും: അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് റസ്വി

ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിൽ പത്ത് ഓവറിൽ 48 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഷമി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മെഗാ ടൂർണമെന്റിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് 19.88 ശരാശരിയിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

Also Read:

Cricket
നോമ്പ് എടുക്കാതെ ഗ്രൗണ്ടില്‍ വെള്ളം കുടിച്ചു, വന്‍ സൈബര്‍ ആക്രമണം; ഷമിയെ പിന്തുണച്ച് ആരാധകര്‍

മത്സരത്തിനിടയിൽ താരം എനർജി ഡ്രിങ്ക് പോലുള്ള വെള്ളം കുടിച്ചിരുന്നു. ഇതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം താരത്തിന് മേൽ ഉയർന്നു. അതേസമയം ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയതാണ് ഷമിയെ ആരാധകര്‍ പ്രശംസിക്കുന്നത്. റമദാന്‍ ആഘോഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം രാജ്യസ്‌നേഹത്തിന് നല്‍കുകയാണ് ഷമി ചെയ്യുന്നതെന്നും ചില ആരാധകര്‍ പറയുന്നു. ഈ കടുത്ത ചൂടിൽ വെള്ളം കുടിക്കാതിരിക്കുക ബുദ്ധിമുട്ടാണെന്നും ഈ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന ദൈവമാണ് മുകളിലുള്ളതെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഇതിന് തുടർച്ചയായിട്ടായിരുന്നു അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വിയുടെ വിവാദ പരാമർശവും. നോമ്പുകാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി പറഞ്ഞു. എന്നാൽ റസ്വിയുടെ പരാമർശത്തിന് വിരുദ്ധ അഭിപ്രായവുമായി ചില മുസ്‌ലിം പുരോഹിതന്മാരും രംഗത്തെത്തിയിട്ടുണ്ട്.

#WATCH | Bareilly, UP: President of All India Muslim Jamaat, Maulana Shahabuddin Razvi Bareilvi says, "...One of the compulsory duties is 'Roza' (fasting)...If any healthy man or woman doesn't observe 'Roza', they will be a big criminal...A famous cricket personality of India,… pic.twitter.com/RE9C93Izl2

റസ്വിയുടേത് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രസ്താവനയാണെന്ന് പറഞ്ഞ ഷിയ പണ്ഡിതൻ മൗലാന യാസൂബ് അബ്ബാസ് നോമ്പ് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും കൂട്ടിച്ചേർത്തു. എല്ലാ മുസ്‌ലിംകളും നോമ്പ് ആചരിക്കൽ നിർബന്ധമാണെന്നും എന്നാൽ അതിൽ പല കാരണങ്ങളാൽ ദൈവം വിട്ടുവീഴ്‍ച ചെയ്യുമെന്ന് ഖുർആനിൽ തന്നെ പറഞ്ഞതാണെന്നും അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് നേതാവ് മൗലാന ഖാലിദ് റാഷിദ് ഫരംഗി മഹ്‌ലിയും പറഞ്ഞു.

Content Highlights:He is playing for country," Shami's family, clerics slam Jamaat President's remarks on India star

To advertise here,contact us