'ധോണിയുടെ ആ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി'; CSK യുടെ ക്യാപ്റ്റൻസി ഏറ്റെടുത്തതിൽ റുതുരാജ്

2024 ലെ ഐ പി എൽ സീസൺ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ധോണി ഗെയ്‌ക്‌വാദിന് ക്യാപ്റ്റൻസി കൈമാറിയിരുന്നത്

ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്കെത്തിയ നിമിഷത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്. 'കഴിഞ്ഞ വർഷം ടൂർണമെന്റിന് ഒരു ആഴ്ച മുമ്പ് എം എസ് ധോണി എന്റെ അടുത്ത് വന്ന് പറഞ്ഞു, ഈ വർഷം ഞാൻ നയിക്കുന്നില്ല, നിങ്ങൾ നയിക്കുന്നുവെന്ന് ധോണി പറഞ്ഞു, ഞാൻ അത്ഭുതപ്പെട്ടുപോയി, ആദ്യ മത്സരത്തിൽ നിന്നോ എന്ന് ഞാൻ ചോദിച്ചു. തയ്യാറെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അത് വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അദ്ദേഹം എനിക്ക് ഉറപ്പുനൽകി, 'ഇത് നിങ്ങളുടെ ടീമാണ്. നിങ്ങൾ സ്വയം തീരുമാനങ്ങൾ എടുക്കുക. ആ വാക്കിന്റെ ബലത്തിലാണ് ഞാൻ ക്യാപ്റ്റൻസി ഏറ്റെടുത്തത്, ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഗെയ്‌ക്‌വാദ് പറഞ്ഞു.

2024 ലെ ഐ പി എൽ സീസൺ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ധോണി ഗെയ്‌ക്‌വാദിന് ക്യാപ്റ്റൻസി കൈമാറിയിരുന്നത്. 2019 മുതൽ ചെന്നൈ ടീമിനൊപ്പമുള്ള താരമാണ് റുതുരാജ്. സി എസ് കെയുടെ ക്യാപ്റ്റനായിരുന്ന കാലയളവിൽ ധോണി 212 മത്സരങ്ങളിൽ ടീമിനെ നയിച്ചു, 2008 ൽ ഐപിഎൽ ആരംഭിച്ചതിനുശേഷം 128 വിജയങ്ങളും 82 തോൽവികളും അദ്ദേഹം നേരിട്ടു. അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്തു.

Also Read:

Cricket
മൂന്ന് പന്തിൽ ഹാട്രിക്കടക്കം നാല് വിക്കറ്റ്; പാകിസ്‌താൻ പ്രസിഡന്‍റ്സ് ട്രോഫിയില്‍ നാടകീയ രംഗങ്ങള്‍; വീഡിയോ

ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിൽ, 2024 ഐപിഎൽ സീസണിൽ സിഎസ്‌കെ അഞ്ചാം സ്ഥാനത്തെത്തി. ഏഴ് മത്സരങ്ങൾ വിജയിക്കുകയും ഏഴുമത്സരം തോൽക്കുകയും ചെയ്തു, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനേക്കാൾ പിന്നിലായതിനാൽ പ്ലേഓഫ് യോഗ്യത നഷ്ടപ്പെടുത്തി.2025-ൽ ധോണി തന്റെ 18-ാം ഐപിഎൽ സീസണിൽ പ്രവേശിക്കും. 264 മത്സരങ്ങൾ കളിച്ച അദ്ദേഹം 24 അർധസെഞ്ച്വറികൾ ഉൾപ്പെടെ 5234 റൺസ് നേടിയിട്ടുണ്ട്. 66 ഐപിഎൽ മത്സരങ്ങൾ കളിച്ച റുതുരാജ് 18 അർധസെഞ്ച്വറികളും രണ്ട് സെഞ്ച്വറിയും ഉൾപ്പടെ 2380 റൺസ് നേടി.

Content Highlights: it was dhoni decision; ruturaj on csk captiancy

To advertise here,contact us