'ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഈ മികവ് ഒരിക്കൽകൂടി ആവർത്തിക്കണം': മിച്ചൽ സാന്റനർ

'ചാംപ്യൻസ് ട്രോഫി ഫൈനലിൽ എത്തിയതിൽ സന്തോഷമുണ്ട്. വലിയൊരു ടീമിനെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്'

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയതിന് പിന്നാലെ പ്രതികരണവുമായി ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റനർ. ചാംപ്യൻസ് ട്രോഫി ഫൈനലിൽ എത്തിയതിൽ സന്തോഷമുണ്ട്. വലിയൊരു ടീമിനെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഈ പ്രകടനം ആവർത്തിക്കുകയാണ് ലക്ഷ്യം. രചിൻ രവീന്ദ്രയും കെയ്ൻ വില്യംസണും മികച്ച പ്രകടനം പുറത്തെടുത്തി. പിന്നാലെ ഫിനിഷേഴ്സ് അവരുടെ റോളും ഭം​ഗിയാക്കി. ബൗളർമാർ വിക്കറ്റെടുക്കുക നിർണായകമായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിന് സമ്മർദ്ദം നൽകുകയും ഒപ്പം വിക്കറ്റെടുക്കുകയുമായിരുന്നു ലക്ഷ്യം. മൂന്ന് വിക്കറ്റ് ലഭിച്ചതിൽ തനിക്കും സന്തോഷമുണ്ട്. രചിന്റെ അഞ്ച് ഓവർ മികച്ചതായിരുന്നു. മാറ്റ് ഹെൻ‍റി പന്തെറിയുമെന്ന് കരുതിയതല്ല, എന്നാൽ അയാൾക്ക് പന്തെറിയാൻ കഴിഞ്ഞു. മിച്ചൽ സാന്റനർ പ്രതികരിച്ചു.

വില്യംസണും രചിനും ചേർന്നുള്ള കൂട്ടുകെട്ട് ഏറെ മികച്ചതായിരുന്നു. ഇരുവരുടെയും മികവിലാണ് ന്യൂസിലാൻഡ് സ്കോർ 360ലെത്തിയത്. ഒരു 320 ആയിരുന്നെങ്കിൽ വിജയം സാധ്യമാകുവാൻ കഴിയുമായിരുന്നില്ല. ഈ വിജയം ദുബായിൽ ഇന്ത്യ സമ്മർദ്ദത്തിലാക്കാനുള്ള ആത്മവിശ്വാസം നൽകുന്നു. സാന്റനർ വ്യക്തമാക്കി.‌

Also Read:

Sports Talk
ഒരിക്കൽ ഈ കാത്തിരിപ്പിന് അവസാനമാകും; പ്രോട്ടീസ് പോരാട്ടം തുടരണം

ചാംപ്യൻസ് ട്രോഫി സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 50 ഓവർ പൂർത്തിയാകുമ്പോൾ ന്യൂസിലാൻഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുക്കാനെ സാധിച്ചുള്ളു.

Content Highlights: Mitchell Santner hopes NZ can beat India in Final

To advertise here,contact us