ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ച്വറി നേട്ടം; സച്ചിനെ മറികടന്ന് രചിൻ രവീന്ദ്ര

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ രണ്ട് സെ‍ഞ്ച്വറികൾ രചിൻ ഇതിനോടകം നേടിക്കഴിഞ്ഞു

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടിയ ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര സ്വന്തമാക്കിയത് ചരിത്ര നേട്ടം. 25 വയസിനിടെ ഐസിസി ടൂർണമെന്റുകളിൽ കൂടുതൽ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡാണ് രചിൻ സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെയാണ് രചിൻ മറികടന്നത്.

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ രണ്ട് സെ‍ഞ്ച്വറികൾ രചിൻ ഇതിനോടകം നേടിക്കഴിഞ്ഞു. 2023ൽ ഐസിസി ഏക​ദിന ലോകകപ്പിൽ മൂന്ന് സെഞ്ച്വറികളും രചിൻ നേടിയിരുന്നു. ഇതോടെയാണ് ഐസിസി ടൂർണമെന്റുകളിൽ അഞ്ച് സെഞ്ച്വറി പൂർത്തിയാക്കുന്ന പ്രായം കുറ‍ഞ്ഞ താരമായി രചിൻ മാറിയത്. 25 വയസിൽ ഐസിസി ടൂർണമെന്റുകളിൽ മൂന്ന് സെഞ്ച്വറിയാണ് സച്ചിന് നേടാനായത്.

ചാംപ്യൻസ് ട്രോഫി സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. 108 റൺസെടുത്ത രചിൻ രവീന്ദ്ര, 102 റൺസെടുത്ത കെയ്ൻ വില്യംസൺ എന്നിവരുടെ മികവിലാണ് ന്യൂസിലാൻഡ് മികച്ച സ്കോറിലേക്കെത്തിയത്.

Also Read:

Cricket
'ആവേശകരമായ ഫൈനൽ ഉണ്ടാവും, ഞാൻ ന്യൂസിലാൻഡിനെ പിന്തുണയ്ക്കും': ഡേവിഡ് മില്ലർ

മറുപടി ബാറ്റിങ്ങിൽ 50 ഓവർ പൂർത്തിയാകുമ്പോൾ ന്യൂസിലാൻഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുക്കാനെ സാധിച്ചുള്ളു. 67 പന്തിൽ 10 ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 100 റൺസെടുത്ത ഡേവിഡ് മില്ലറാണ് ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കൻ സ്കോർ ഒമ്പതിന് 256 എന്നാകുമ്പോൾ മില്ലർ 42 റൺസ് മാത്രമെ നേടിയിരുന്നുള്ളു. അവസാന ഓവറുകളിലാണ് മില്ലർ തന്റെ പ്രഹരശേഷി പുറത്തെടുത്തത്.

Content Highlights: Rachin Ravindra surpasses Sachin Tendulkar in an ICC feet

To advertise here,contact us