അമേലിയയുടെയും ഹെയ്‌ലിയുടെയും ഓള്‍റൗണ്ട് മികവ്; വാരിയേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം

പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ അമേലിയ കെറും ഹെയ്ലി മാത്യൂസുമാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്

വനിതാ പ്രീമിയർ ലീ​ഗിൽ യുപി വാരിയേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് വിജയം. ഉത്തർപ്രദേശിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് വാരിയേഴ്സിനെ മുംബൈ മുട്ടുകുത്തിച്ചത്. ഉത്തർപ്രദേശ് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു.

✌️ Points✌️ Position in the tableA good day at work! ✌️😎#AaliRe #MumbaiIndians #TATAWPL #UPWvMI pic.twitter.com/nX27y7vrwP

പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ അമേലിയ കെറും ഹെയ്ലി മാത്യൂസുമാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 46 പന്തിൽ 68 റൺസെടുത്ത് ഹെയ്ലി മാത്യൂസ് തിളങ്ങിയപ്പോൾ‌ നാറ്റ്സിവർ ബ്രൻഡ് 23 പന്തിൽ 37 റൺസെടുത്ത് നിർണായക സംഭാവന നൽകി. മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് മുംബൈ വിജയിച്ചത്. യുപി വാരിയേഴ്സിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ അമേലിയ കെർ മറുപടി ബാറ്റിങ്ങിൽ 10 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (4) തിളങ്ങിയില്ല. മുംബൈക്ക് വേണ്ടി അമൻജോത് കൗറും(12) യത്സിക ഭാട്ടിയ (10) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടുകയായിരുന്നു. വാരിയേഴ്സ് നിരയിൽ ജോർജിയോ വോൾ (33 പന്തിൽ 55) റൺസെടുത്ത് മിന്നും പ്രകടനം നടത്തി. ഒന്നാം വിക്കറ്റിൽ ​ഗ്രേസ് ഹാരിസുമൊത്ത് (25 പന്തിൽ 28) എട്ടോവറിൽ 74 റൺസെടുത്ത് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നാലെ വന്നവർക്ക് മുതലാക്കാനായില്ല. പിന്നീട് ദീപ്തി ശർമ(25), എക്കിൾസ്റ്റോൺ 16) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. മുംബൈ ബൗളിങ് നിരയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അമേലിയ കെർ ആണ് വാരിയേഴ്സ് ബാറ്റിങ് നിരയെ ചുരുട്ടിയത്. ഹെയ്ലി മാത്യൂസ് രണ്ട് വിക്കറ്റും വീഴ്ത്തി.

Content Highlights: UP-W vs MI-W, Women's Premier League 2025: Mumbai Indians Beat UP Warriorz By 6 Wickets

To advertise here,contact us