ദുബായ് പിച്ചിനെ കുറിച്ച് കൂടുതൽ ധാരണയില്ല, വേഗത്തിൽ പൊരുത്തപ്പെടാൻ ശ്രമിക്കും: രച്ചിൻ രവീന്ദ്ര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ന്യൂസിലാൻഡിന്റെ വിജയത്തിൽ രച്ചിൻ രവീന്ദ്ര പ്രധാന പങ്കുവഹിച്ചിരുന്നു

ചാംപ്യൻസ് ട്രോഫി ഫൈനൽ നടക്കുന്ന ദുബായ് പിച്ചിനെ കുറിച്ച് കൂടുതൽ അറിയില്ലെന്നും എന്നാൽ മത്സരത്തിൽ പിച്ചുമായി വേഗത്തിൽ പൊരുത്തപെടാനാണ് ശ്രമിക്കുകയെന്നും ന്യൂസിലാൻഡ് ഓപ്പണർ രച്ചിൻ രവീന്ദ്ര. 'ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ ദുബായിൽ കളിച്ചിരുന്നു. എളുപ്പത്തിൽ പന്ത് തിരയുന്നതാണ് കാണാനായത്. എന്നാൽ ശേഷമുള്ള ഇന്ത്യ-ഓസീസ് സെമി മത്സരത്തിൽ അത്ര പന്ത് തിരിഞ്ഞതുമില്ല, പിച്ചിന്റെ സ്വഭാവം പ്രവചനാതീതമാണെന്ന് തോന്നുന്നു. ഏതായാലും എത്രേയും പെട്ടെന്ന് പിച്ചുമായി പൊരുത്തപ്പെടുന്നോ അത്രയും ഗുണം ചെയ്യും', രചിൻ പറഞ്ഞു.

Also Read:

Cricket
ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ച്വറി നേട്ടം; സച്ചിനെ മറികടന്ന് രചിൻ രവീന്ദ്ര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ന്യൂസിലാൻഡിന്റെ വിജയത്തിൽ രച്ചിൻ രവീന്ദ്ര പ്രധാന പങ്കുവഹിച്ചിരുന്നു. സീനിയർ പങ്കാളി കെയ്ൻ വില്യംസണിനൊപ്പം സെഞ്ച്വറി നേടിയ അദ്ദേഹം കിവീസിനെ 50 റൺസ് വിജയത്തിലേക്ക് നയിച്ചു. മറ്റ് ആറ് ടീമുകളെപ്പോലെ ന്യൂസിലാൻഡും അവരുടെ എല്ലാ മത്സരങ്ങളും പാകിസ്താനിലാണ് കളിച്ചത്. എന്നാൽ ഇന്ത്യയ്‌ക്കെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ ദുബായിയിൽ കളിച്ചിരുന്നു. ആ മത്സരത്തിൽ ഇന്ത്യ 44 റൺസിനാണ് ജയിച്ചത്. അന്ന് രചിൻ ആറ് റൺസിന് പുറത്തായി.

Content Highlights: 'We don't quite know what the Dubai pitch is': Rachin Ravindra

To advertise here,contact us