കളിക്കാനുള്ള 'വിശപ്പ്' കുറഞ്ഞിട്ടില്ല, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെ തിരിച്ചുവരാൻ ആഗ്രഹിക്കുന്നു: പുജാര

2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് പുജാര അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ടീമിന് വേണ്ടി കളിച്ചത്

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പുജാര പറഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന പുജാര ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള ആഗ്രഹം തന്നില്‍ ഇനിയും കുറഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.

Cheteshwar Pujara is determined to seize any opportunity he gets in the England Test series, should he be selected....#chetaswarpujara #CricketNews #cricketupdates #criceketfastliveline #cfll pic.twitter.com/zYenoWDEV5

'ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണ്. അവസരം ലഭിച്ചാല്‍ അത് ഇരു കെെയും നീട്ടി സ്വീകരിക്കും. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള 'വിശപ്പ്' ഒട്ടും കുറഞ്ഞിട്ടില്ല. പ്രായമാകുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്," പുജാര പറഞ്ഞു

ഇന്ത്യന്‍ ടെസ്റ്റ് ടീമിനെതിരെ ഇപ്പോള്‍ ഉയരുന്ന വിമർശനങ്ങളെ കുറിച്ചും പുജാര പ്രതികരിച്ചു. 'നമുക്ക് മികച്ച ബൗളർമാർ ഉണ്ട്. ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. അത് ചെയ്യാന്‍ കഴിയുന്ന കളിക്കാരുണ്ട്. നിലവിലെ സാഹചര്യങ്ങളെ നമ്മള്‍ ബഹുമാനിക്കണം. ടെസ്റ്റ് ടീമിന് ഇനി വിജയസാധ്യതകളേ ഇല്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല', റെവ്സ്പോര്‍ട്സ് കോണ്‍ക്ലേവില്‍ സംസാരിക്കവേ പൂജാര പറഞ്ഞു.

2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് പുജാര അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ടീമിന് വേണ്ടി കളിച്ചത്. ആ മത്സരത്തില്‍ അദ്ദേഹം 14 ഉം 27 ഉം റണ്‍സ് നേടി. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം മോശം അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം കടന്നുപോകുന്നത്. ന്യൂസിലാന്‍ഡിനും ഓസ്‌ട്രേലിയയ്ക്കുമെതിരെ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ മോശം പ്രകടനം കാഴ്ച വെക്കുകയും പരാജയം വഴങ്ങുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമിന് ആദ്യമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലേക്ക് യോഗ്യത നേടാനും കഴിഞ്ഞില്ല. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം, 20218-19, 2020-21 വര്‍ഷങ്ങളില്‍ ടീമിന്റെ മുന്‍ രണ്ട് വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച പുജാരയുടെ അഭാവം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Content Highlights: Hunger is even more: Cheteshwar Pujara expresses desire to play in England Tests

To advertise here,contact us