ആരാണ് നിങ്ങൾ, മനുഷ്യനോ അതോ അമാനുഷികനോ?; വീണ്ടും ഫീൽഡിൽ പറന്ന് ​ഗ്ലെൻ ഫിലിപ്സ്

ഒരൊറ്റ കൈയ്യിൽ ഫിലിപ്സ് ക്യാച്ച് കൈപ്പിടിയിലാക്കി

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലും ​ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ ഫീൽഡിങ് പ്രകടനം. ഇത്തവണ ഇന്ത്യൻ ഓപണർ ​ശുഭ്മൻ ​ഗില്ലിന്റെ ക്യാച്ചെടുക്കാനാണ് ​ഫിലിപ്സിന്റെ തകർപ്പൻ ഫീൽഡിങ്. ഇന്ത്യൻ ബാറ്റിങ്ങിന്റെ 19-ാം ഓവറിലാണ് സംഭവം. ന്യൂസിലാൻഡ് ക്യാപ്റ്റനും സ്പിന്നറുമായ മിച്ചൽ സാന്റനർ എറിഞ്ഞ പന്തിൽ ഒരു കവർ ഡ്രൈവിനായിരുന്നു ​ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ശ്രമം. എന്നാൽ ​ഗ്ലെൻ ഫിലിപ്സ് തന്നെ കടന്നുപോകാൻ ഒരു പന്തിനെയും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. ഒരൊറ്റ കൈയ്യിൽ ഫിലിപ്സ് ക്യാച്ച് കൈപ്പിടിയിലാക്കി. 50 പന്തിൽ 31 റൺസെടുത്ത ​ഗില്ലിന്റെ ഇന്നിം​ഗ്സിൽ ഒരു സിക്സർ മാത്രമാണുള്ളത്.

Flying man does it again 😱What a catch by Glenn Phillips 🫡#INDvsNZ #ChampionsTrophy2025 pic.twitter.com/CXlmPIJpfo

ചാംപ്യൻസ് ട്രോഫി ഫൈനലിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 28 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ്. 76 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് നിലവിൽ ഇന്ത്യൻ നിരയിൽ ടോപ് സ്കോററായത്. വിരാട് കോഹ്‍ലിക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്ക​റ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. 63 റൺസെടുത്ത ഡാരൽ മിച്ചൽ ആണ് കിവീസ് ടീമിന്റെ ടോപ് സ്കോറർ. 40 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 53 റൺസെടുത്ത മൈക്കൽ ബ്രേസ്‍വെല്ലിന്റെ ഇന്നിം​ഗ്സാണ് ന്യൂസിലാൻഡ് സ്കോർ 250 കടത്തിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, വരുൺ ചക്രവർ‌ത്തി എന്നിവർ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

Content Highlights: Glenn Phillips takes yet another blinder to dismiss Shubman Gill

To advertise here,contact us