'റൂമറുകൾ പ്രചരിപ്പിക്കാത്തതിന് നന്ദി'; ഏകദിനത്തിൽ നിന്ന് വിരമിക്കില്ലെന്ന് സൂചന നൽകി രവീന്ദ്ര ജഡേജ

ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഉൾപ്പെടെ ജഡേജയുടെ പ്രകടനം നിർണായകമായിരുന്നു

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് അവസാനിച്ചതിന് പിന്നാലെ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കില്ലെന്ന് സൂചന നൽകി സ്പിന്നർ രവീന്ദ്ര ജഡേജ. 'റൂമറുകൾ പ്രചരിപ്പിക്കാത്തതിന് നന്ദി' എന്ന് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ രേഖപ്പെടുത്തി. ഇത് വിരമിക്കൽ അഭ്യൂഹങ്ങൾക്കുള്ള ജഡേജയുടെ മറുപടിയെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഉൾപ്പെടെ ജഡേജയുടെ പ്രകടനം നിർണായകമായിരുന്നു. ഫൈനലിൽ 10 ഓവർ എറിഞ്ഞ ജഡേജ 30 വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത ജഡേജയാണ് ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ച എക്കണോമിയിൽ പന്തെറിഞ്ഞത്. പിന്നാലെ വിരാട് കോഹ്‍ലി ജഡേജയെ ആലിം​ഗനം ചെയ്തതോടെ താരത്തിന്റെ വിരമിക്കൽ അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി പ്രചരിച്ചിരുന്നു.

Ravindra Jadeja's Instagram story.- SIR JADEJA IS HERE TO STAY...!!! 🇮🇳 pic.twitter.com/nTQNtNxEKo

2024 ജൂണിൽ ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജ ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പിന്നാലെ ജഡേജയെ ഏകദിന ക്രിക്കറ്റിലേക്ക് പരി​ഗണിക്കില്ലെന്ന് ബിസിസിഐ സൂചന നൽകിയിരുന്നു. എന്നാൽ ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും മുമ്പായി ജഡേജ വീണ്ടും ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Content Highlights: Ravindra Jadeja Breaks Silence On Retirement Rumours

To advertise here,contact us