'ബാക്ക് അപ്പായി കൂടുതൽ താരങ്ങൾ വേണം'; ഇന്ത്യൻ 'എ' ടീമിന്റെ പരമ്പരയ്‌ക്കൊപ്പം ഗംഭീറും ചേരും

ഇന്ത്യ എ ടീമിനൊപ്പം ഒരു സീനിയർ ടീം പരിശീലകൻ ഒരു ടൂറിൽ എത്തുന്നത് ഇതാദ്യമായിരിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ജൂണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ 'എ' ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ഇല്ലാത്ത സ്ഥിതിക്കാണ് ഗംഭീർ എ ടീമിനൊപ്പം യാത്ര ചെയ്യാനൊരുങ്ങുന്നത്. ഇന്ത്യ എ ടീമിനൊപ്പം ഒരു സീനിയർ ടീം പരിശീലകൻ ഒരു ടൂറിൽ എത്തുന്നത് ഇതാദ്യമായിരിക്കും.

2027 ലെ ഏകദിന ലോകകപ്പിലേക്കുള്ള അടുത്ത രണ്ട് വർഷത്തേക്കും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്കും 2026 ടി20 ലോകകപ്പിലേക്കും പുതിയ താരങ്ങളെ കൂടി കണ്ടെത്താനാണ് എ ടീമിനൊപ്പമുള്ള യാത്ര. ഇന്ത്യ എ ടീമിൽ അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, കരുൺ നായർ എന്നിവർ കളിക്കുന്നുണ്ട്.

നിലവിൽ ഇന്ത്യയുടെ' എ' ടീമിന് നിയുക്ത പരിശീലകനില്ല. നേരത്തെ വിവിഎസ് ലക്ഷ്മൺ ആയിരുന്നു എ ടീമുകളുടെ താത്കാലിക പരിശീലക റോൾ നിർവഹിച്ചിരുന്നത്. രാഹുൽ ദ്രാവിഡ് പരിശീലകനായിരുന്ന സമയത്തും ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള മറ്റ് പരിശീലകരെയായിരുന്നു ബിസിസിഐ ചുമതലയേൽപ്പിച്ചിരുന്നത്.

Content Highlights: Gautam gambhir plan to travel india 'a' team

To advertise here,contact us