ന്യൂസിലാൻഡ് പര്യടനത്തിൽ നിന്ന് പിന്മാറി; മണിക്കൂറുകൾക്കം യു-ടേൺ അടിച്ച് പാക് ബാറ്റിങ് പരിശീലകൻ

നേരത്തെ മകളുടെ അസുഖം കാരണമായി ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) യൂസഫിന്റെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു

ന്യൂസിലാൻഡ് പര്യടനത്തിൽ നിന്ന് പിന്മാറിയതിന് മണിക്കൂറുകൾക്ക് ശേഷം തീരുമാനം മാറ്റി പാകിസ്താൻ ബാറ്റിങ് പരിശീലകൻ മുഹമ്മദ് യൂസഫ്. പര്യടനത്തിൽ പങ്കെടുക്കാൻ തടസ്സങ്ങളില്ലെന്നും ന്യൂസിലാൻഡ് പര്യടനത്തിൽ ടീമിനൊപ്പമുണ്ടാകുമെന്നും യൂസഫ് പാക് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.

നേരത്തെ മകളുടെ അസുഖമാണ് കാരണമായി ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) യൂസഫിന്റെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. തന്റെ മകൾ ഇപ്പോൾ ആരോഗ്യവാനാണെന്നും അതിനാൽ ടീമിനൊപ്പം ന്യൂസിലൻഡിലേക്ക് പോകാൻ തയ്യാറാണെന്നും യൂസഫ് ബോർഡിനെ അറിയിച്ചിട്ടുണ്ടെന്ന് പിസിബി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

പാകിസ്ഥാന്റെ പരാജയപ്പെട്ട ചാമ്പ്യൻസ് ട്രോഫി സീസണിന് ശേഷം അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉൾപ്പെടുന്ന വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ബാറ്റിംഗ് പരിശീലകനായി യൂസഫിനെ നിയമിച്ചിരുന്നു. പിസിബി താൽക്കാലിക ഹെഡ് കോച്ചായി ആഖിബ് ജാവേദിനെയും അസിസ്റ്റന്റ് കോച്ചായി അസ്ഹർ മഹമൂദിനെയും നിലനിർത്തിയിരുന്നു.

സപ്പോർട്ട് സ്റ്റാഫിലെ ഏക പുതിയ അംഗം കൂടിയായിരുന്നു യൂസഫ്. സ്ഥിരം നിയമനം തേടുന്നതിനാൽ, ടൂറിന് ശേഷം ഹെഡ് കോച്ച് സ്ഥാനത്തേക്ക് പരസ്യം നൽകുമെന്ന് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. നിലവിൽ പിസിബിയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സീനിയർ കോച്ചായി സേവനമനുഷ്ഠിക്കുകയായിരുന്നു യൂസഫ്.

Content Highlights: Pakistan's batting coach Mohammad Yousuf return to New Zealand tour

To advertise here,contact us