IPL ൽ ഡൽഹിയുടെ നായകൻ ഇനി അക്‌സർ പട്ടേൽ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

നേരത്തെ ക്യാപ്റ്റനാവാൻ താല്പര്യമില്ലെന്ന് ടീമിലെ സീനിയർ താരമായ കെ എൽ രാഹുൽ അറിയിച്ചിരുന്നു

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ( ഐപിഎൽ ) സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പുതിയ ക്യാപ്റ്റനായി ഓൾറൗണ്ടർ അക്സർ പട്ടേലിനെ നിയമിച്ചു. നേരത്തെ ക്യാപ്റ്റനാവാൻ താല്പര്യമില്ലെന്ന് ടീമിലെ സീനിയർ താരമായ കെ എൽ രാഹുൽ അറിയിച്ചിരുന്നു. 31 കാരനായ അക്സർ ഏഴ് സീസണുകളായി ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന അംഗമാണ്.

150 ഐപിഎൽ മത്സരങ്ങളിലൂടെ അദ്ദേഹം ഏകദേശം 131 സ്ട്രൈക്ക് റേറ്റിൽ 1,653 റൺസ് നേടിയിട്ടുണ്ട്, കൂടാതെ 7.28 എന്ന പ്രഇക്കണോമി റേറ്റിൽ 123 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഡിസിക്ക് വേണ്ടി, അദ്ദേഹം 82 മത്സരങ്ങൾ കളിച്ചു, 967 റൺസ് നേടി, 7.09 എന്ന മികച്ച ഇക്കണോമിയിൽ 62 വിക്കറ്റുകൾ നേടി. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന റിഷഭ് പന്ത് വിലക്ക് മൂലം പുറത്തിരുന്നപ്പോൾ ഒരു മത്സരത്തിൽ അക്‌സർ പകരക്കാരനായി ടീമിനെ നയിച്ചിരുന്നു. വരുന്ന 24 ന് ലഖ്‌ നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.

Content Highlights: Axar Patel to captain Delhi Capitals in IPL 2025

To advertise here,contact us