'ഇന്ത്യ ഒളിംപിക്സ് ഫൈനലിലെത്തിയാൽ ഞാൻ വിരമിക്കൽ പിൻവലിക്കുന്നത് ആലോചിക്കും': വിരാട് കോഹ്‍ലി

ഒളിംപിക്സ് സ്വർണം നേടുന്നത് മഹത്തരമാണെന്ന് ഇതിഹാസ താരം

2028ലെ ഒളിംപിക്സ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിലെത്തിയാൽ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച തീരുമാനം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സൂപ്പർതാരം വിരാട് കോഹ്‍ലി. ഒരു ഒളിംപിക്സ് സ്വർണം നേടുന്നത് മഹത്തരമാണ്. അതിനാൽ ഒളിംപിക്സ് ട്വന്റി 20യിൽ ഇന്ത്യ ഫൈനലിലെത്തിയാൽ ആ മത്സരത്തിൽ കളിക്കാൻ താൻ ആ​ഗ്രഹിക്കുന്നു. വിരാട് കോഹ്‍ലി ഒരു കായിക പരിപാടിയിൽ പ്രതികരിച്ചു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പിനായി വിരാട് കോഹ്‍ലി ഇപ്പോൾ ബെം​ഗളൂരുവിലാണ്. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് റോയൽ ചലഞ്ചേഴ്സ് നേരിടേണ്ടത്. കൊൽക്കത്തയുടെ ഹോം ​ഗ്രൗണ്ടായ ഈഡൻ ​ഗാർഡിനിലാണ് ഉദ്ഘാടന മത്സരം നടക്കുക.

ഐപിഎല്ലിൽ കിരീടം നേടാത്ത ടീമെന്ന പേരുദോഷം ഇത്തവണ ഒഴിവാക്കാനാണ് റോയൽ ചലഞ്ചേഴ്സിന്റെ ശ്രമം. മുമ്പ് മൂന്ന് തവണ ഐപിഎല്ലിന്റെ ഫൈനൽ കളിച്ചതാണ് റോയൽ ചലഞ്ചേഴ്സിന്റെ മികച്ച നേട്ടം. 2009, 2011, 2016 സീസണുകളിലാണ് ആർസിബി ഐപിഎല്ലിന്റെ ഫൈനൽ കളിച്ചത്.

Content Highlights: Virat Kohli thinks come out of retirement if India reach Olympics Final

To advertise here,contact us