'മുമ്പ് എന്റെ അഗ്രഷനായിരുന്നു പ്രശ്നം, ഇപ്പോൾ എന്റെ ശാന്തതയും': ‍വിരാട് കോഹ്‍ലി

ഇത്തരം സംസാരങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ലെന്ന് കോഹ്‍ലി

കളിക്കളത്തിലെ തന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി. മുമ്പ് എന്റെ അഗ്രഷനായിരുന്നു പ്രശ്നം. ഇപ്പോൾ എല്ലാവർക്കും എന്റെ ശാന്തതയാണ് പ്രശ്നം. ഇതിൽ ഞാൻ എന്ത് ചെയ്യാനാണ്. ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് എനിക്കൊരു ഐഡിയയുമില്ല. അതുകൊണ്ട് ഇത്തരം സംസാരങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. ആർസിബിയുടെ ഒരു കായികപരിപാടിയിൽ വിരാട് കോഹ്‍ലി പ്രതികരിച്ചു.

കരിയറിന്റെ തുടക്കത്തിൽ എതിർടീം താരങ്ങളുമായും ആരാധകരുമായും വിരാട് കോഹ്‍ലി നടത്തിയ തർക്കങ്ങൾ ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ബോർഡർ-​ഗവാസ്കർ പരമ്പരയിൽ ഓസ്ട്രേലിയൻ ഓപണർ സാം കോൺസ്റ്റാസിന്റെ തോളിൽ തട്ടിയതിന് കോഹ്‍ലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ വിധിച്ചിരുന്നു. എന്നാൽ കരിയറിന്റെ തുടക്കത്തിലെ വിരാടിനേക്കാൾ ഏറെ പക്വത പ്രാപിച്ച വിരാടിനെയാണ് ഇപ്പോൾ കളത്തിൽ കാണാറുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പിനായി വിരാട് കോഹ്‍ലി ഇപ്പോൾ ബെം​ഗളൂരുവിലാണ്. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് റോയൽ ചലഞ്ചേഴ്സ് നേരിടേണ്ടത്. കൊൽക്കത്തയുടെ ഹോം ​ഗ്രൗണ്ടായ ഈഡൻ ​ഗാർഡിനിലാണ് ഉദ്ഘാടന മത്സരം നടക്കുക.

Content Highlights: Virat Kohli's Hilarious Admission On His On-Field Personality Ahead Of IPL 2025

To advertise here,contact us