'ഇത് നാണക്കേട്'; ന്യൂസിലാൻഡിനെതിരായ തോൽവി, പാക് ടീമിന് ട്രോൾ പൂരം

2.2 ഓവറിൽ ഒരു റൺസ് മാത്രമെടുത്ത് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തുന്നതാണ് പാകിസ്താന്റെ ഫിയർലെസ് ക്രിക്കറ്റെന്ന് ആരാധകരിൽ ഒരാൾ പറയുന്നു

ന്യൂസിലാൻഡിനെതിരായ ഒന്നാം ട്വന്റി 20യിൽ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താൻ ടീമിന് ട്രോൾ പൂരം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് വെറും 91 റൺസ് മാത്രമാണ് നേടാനായത്. ആദ്യ മൂന്ന് വിക്കറ്റുകൾ വീഴുമ്പോൾ ഒരു റൺസ് മാത്രമാണ് പാകിസ്താൻ സ്കോർ ചെയ്തത്. പിന്നാലെ മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡ് വെറും 10.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ഇതോടെയാണ് ആരാധകർ വിമർശനവുമായി രം​ഗത്തെത്തിയത്.

2.2 ഓവറിൽ ഒരു റൺസ് മാത്രമെടുത്ത് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തുന്നതാണ് പാകിസ്താന്റെ ഫിയർലെസ് ക്രിക്കറ്റെന്ന് ആരാധകരിൽ ഒരാൾ പറയുന്നു. ഇത് നാണക്കേടും നിരാശജനകവുമാണെന്ന് മറ്റൊരു ആരാധകൻ പറയുന്നു. ഇത്രയധികം യാത്ര ചെയ്തതുകൊണ്ടാവും പാകിസ്താൻ പരാജയപ്പെട്ടതെന്ന് വേറൊരാൾ ചൂണ്ടിക്കാട്ടി.

Fearless cricket of Pakistan 2.2 over 3 wickets 1 run 🤣🤣🤙#PAKvNZ pic.twitter.com/xpA5NFEJIq

അതിനിടെ ന്യൂസിലാൻഡിനെതിരായ ഒന്നാം ട്വന്റി 20യിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആ​ഗ രം​ഗത്തെത്തി. പാകിസ്താന് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ന്യൂസിലാൻഡ് മികച്ച രീതിയിൽ പന്തെറിഞ്ഞു. ന്യൂസിലാൻഡ് ബൗളർമാർക്ക് മികച്ച സ്വിങ്ങും സീമും ലഭിച്ചിരുന്നു. ഈ മത്സരത്തിലെ പരാജയത്തിൽ നിന്നും പാകിസ്താൻ ക്രിക്കറ്റ് ശക്തമായി തിരിച്ചുവരും. സൽമാൻ അലി ആ​ഗ പറഞ്ഞു.

Content Highlights: Pakistan's Defeat Against New Zealand Triggers Meme Fest

To advertise here,contact us